ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക.

ഇന്നലെ 12 മണിക്കൂറാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റില്‍ പൊതു അവലോകനം നടത്തിയിരുന്നു. ബിനീഷിന്റെ സ്ഥാപനങ്ങളുടെ സാമ്ബത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളും വ്യക്തതക്കുറവുമുണ്ടെന്നാണ് ഇഡി മനസിലാക്കിയിരിക്കുന്നത്.

നേരത്തെ യു.എ.എഫ്.എക്‌സ്. സൊലൂഷന്‍സ് ഉടമ അബ്ദുള്‍ ലത്തീഫിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ദുള്‍ ലത്തിഫ് നല്‍കിയ മൊഴിയും ബിനീഷ് കോടിയേരി നല്‍കിയ മൊഴിയും തമ്മില്‍ ചില വൈരുധ്യങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.

ബിനീഷുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ പരിശോധിക്കുന്നതിനൊപ്പം മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുക. ഒരു വട്ടം കൂടു ചോദ്യം ചെയ്ത ശേഷമാകും മറ്റ് നടപടികളിലേക്ക് ഇഡി കടക്കുക.

prp

Leave a Reply

*