ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല : ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല , ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഘര്‍ഷം പുകയുന്ന അതിര്‍ത്തികളില്‍ ഇന്ത്യയെ ഭയപ്പെടുത്താന്‍ ചൈന വളര്‍ന്നിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണം വിജയകരമായ ‘ശൗര്യ’ ഹൈപ്പര്‍ സോണിക് ആണവ ശേഷിയുള്ള മിസൈലാണ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കുക. ബ്രഹ്മോസ്, ആകാശ് എന്നീ മിസൈലുകള്‍ക്ക് പുറമെയാണ് ശൗര്യയും വിന്യസിക്കുന്നത്. ശനിയാഴ്ച ഒഡീഷ തീരത്തായിരുന്നു അണ്വായുധ ശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. സര്‍ഫസ് ടു സര്‍ഫസ് മിസൈലായ ശൗര്യയുടെ പുതിയ പതിപ്പാണ് ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചത്.

വളരെ ഭാരം കുറഞ്ഞ ശൗര്യയുടെ പുതിയ പതിപ്പിന് 800 കിലോ മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയും. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍ സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും. ഇതിനിടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. 400 കിലോ മീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസിന്റെ നൂതന പതിപ്പ്.

prp

Leave a Reply

*