കോവിഡിനെതിരെ കര്‍ക്കശ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണ സംഖ്യ രണ്ട് ദശലക്ഷമാകും; ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് കോവിഡ് 19 വൈറസിനെതിരെ കര്‍ക്കശ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങള്‍ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മഹാമാരി പിടിപെടുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലമുള്ള മരണങ്ങള്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിനടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ കോവിഡ് വൈറസിനെ തുടര്‍ന്ന് 20 ലക്ഷം പേര്‍ മരിക്കുന്നുവെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത സംഖ്യയാണ്. കൂട്ടായ പ്രവര്‍ത്തനമില്ലെങ്കില്‍ അതിലേക്ക് നീങ്ങുമെന്നും ഇത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണെന്നും മൈക്കല്‍ റയാന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമേ, കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിന്റെ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളിലും ലോകം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

prp

Leave a Reply

*