ബം​ഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം നാളെ തീരം തൊടും; വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഴ

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ കരതൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 70 കിലോമീറ്റര്‍ വേ​ഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാ​ഗ്രത പാലിക്കണമെന്നും അറിയിപ്പ്.

അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്രന്യുന മര്‍ദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി ന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കും. ഒഡിഷ, ആന്ധ്രപ്രദേശ്, കേരള, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

prp

Leave a Reply

*