കള്ള് ചെത്ത് തൊഴിലാളികളുടെ ജീവിതം പറഞ്ഞ് ‘നെടുമി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: ചെത്ത് തൊഴിലാളികളുടെ ജീവിതവും ദുരവസ്ഥയും പറയുന്ന ‘നെടുമി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ നന്ദ ലക്ഷ്മണും എ.ആര്‍.രാജേഷുമാണ്. പുതുച്ചേരി എം.വെല്‍മുരുകന്‍ നിര്‍മ്മിച്ച ഈ ചിത്രം അരിശ്വര്‍ പ്രൊഡക്ഷന്‍ ആണ് റിലീസിന് എത്തിക്കുന്നത്. പനയില്‍ നിന്ന് കള്ള് ചെത്തുന്ന തൊഴിലാളികളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള പേരാട്ടവും ദുരവസ്ഥയും ചൂണ്ടിക്കുന്ന ചിത്രം 90 കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം […]

പാകിസ്ഥാന്റെ വീരവാദത്തിന് അല്‍പ്പായുസ്; ജനവാസകേന്ദ്രത്തില്‍ മിസൈല്‍ പരീക്ഷണം നടത്തി തകര്‍ത്തത് നിരവധി വീടുകള്‍

ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീന്‍ -3 പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ച്‌ ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാകിസ്ഥാന്‍ നിര്‍മിച്ച മിസൈല്‍ പരീക്ഷണത്തിനിടെ നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ജനവാസകേന്ദ്രമായ ബലൂചിസ്ഥാനിലായിരുന്നു പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണം. 2750 കിലോമീറ്റര്‍ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈല്‍ ‘ഷഹീന്‍ -3 ‘ വിജയകരമായി പരീക്ഷിച്ചുവെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം . പാക് ആര്‍മിയുടെ പ്രചാരണ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഷഹീന്‍ -3 മിസൈല്‍ വിജയകരമായി […]

കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകം ഏറ്റെടുത്തു, കൊവിഡാനന്തര കാലത്തെ വികസന നയം പ്രഖ്യാപിച്ച്‌ സംസ്ഥാന ബഡ്ജറ്റ്

തിരുവനന്തപുരം : കൊവിഡ് കാലം നല്‍കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം ചൊരിയുന്ന പുലരിയെ തിരികെ എത്തിക്കാന്‍ ലോകം പ്രയത്നിക്കുന്നതിനെ കുറിച്ച്‌ പാലക്കാട് കുഴല്‍മന്ദം ജി എച്ച്‌ എസിലെ സ്‌നേഹ എന്ന വിദ്യാര്‍ത്ഥി രചിച്ച കവിത വായിച്ചു കൊണ്ടാണ് അടുത്ത സാമ്ബത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്. ലോകമെമ്ബാടും സാമ്ബത്തിക മാന്ദ്യത്തിന് കാരണമായ കൊവിഡിനെ കേരളം നേരിട്ടതിനെ കുറിച്ചും, കൊവിഡ് പ്രതിരോധിക്കുന്നതില്‍ കേരളം കാട്ടിയ മികവിനെ ലോകം ഏറ്റെടുത്തതിനെ കുറിച്ചും നിയമസഭയില്‍ തോമസ് ഐസക് എടുത്തുകാട്ടി. […]

കാലം തെറ്റി എത്തിയ മഴ വരും ദിവസങ്ങളിലും തുടരും, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി: കാലം തെറ്റി എത്തിയ മഴ വിട പറയാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ 13 വരെയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുക. മറ്റിടങ്ങളില്‍ ഇടത്തരം മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിക്കാം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. നാളെ തിരുവനന്തപുരത്ത് […]

തമിഴ്‌സിനിമകള്‍ക്ക് വേണ്ടി തീയേ‌റ്റര്‍ തുറക്കരുതെന്ന് ദിലീപ്; സംസ്ഥാനത്ത് ചലച്ചിത്ര പ്രദര്‍ശനം ഉടനില്ലെന്ന് ഫിയോക്ക്

കൊച്ചി: സംസ്ഥാനത്തെ സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനിച്ച്‌ ഫിയോക്ക്. നിര്‍മ്മാതാക്കളും വിതരണക്കാരും തീയേ‌റ്റര്‍ ഉടമകളും അടങ്ങുന്ന സംഘടനയുടെ ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് ഇങ്ങനെ തീരുമാനമുണ്ടായത്. സംഘടനയില്‍ തീയേ‌റ്റര്‍ ഉടമകള്‍ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍ക്കായി തീയേ‌റ്റര്‍ തുറക്കുന്നത് നന്നാകില്ലെന്ന സംഘടനാ നേതാക്കളായ നടന്‍ ദിലീപ്,​ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവരുടെ അഭിപ്രായത്തിന് യോഗം ഒടുവില്‍ അംഗീകാരം നല്‍കുകയായിരുന്നു. നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള‌ളവര്‍ മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നല്‍കിയത് മലയാള ചലച്ചിത്ര ലോകത്തിന് […]

നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ച്‌ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ തീരുമാനിച്ചു. അഡ്വ. വി എന്‍ അനില്‍കുമാര്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. അഡ്വ. എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നടപടി. വിചാരണക്കോടതി മാറ്റ ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശന്‍ രാജിവെച്ചത്. പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച കോടതിക്ക് കൈമാറും. നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

സ്വര്‍ണവില മുന്നോട്ട് തന്നെ ; ഒന്നരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ ഒന്നരമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ വില എത്തിയിരിക്കുന്നത്. 320 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് 37,520 രൂപയായി വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്നലെ മാറ്റം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും മുന്നേറ്റം രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞമാസം 37,680 രൂപ വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചിരുന്നു. തുടര്‍ന്ന് താഴോട്ട് പോയ സ്വര്‍ണവില […]

മാളില്‍ യുവനടിയെ അപമാനിച്ച സംഭവം; മെട്രോയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു

കൊച്ചി | കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി പോലീസ് മെട്രോയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെന്നായിരുന്നു വിവരം. പ്രതികള്‍ ഷോപ്പിംഗ് മാളിലെത്തിയത് മെട്രോ റെയില്‍ വഴിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളില്‍ പ്രതികള്‍ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല. പ്രതികളായ രണ്ട് ചെറുപ്പക്കാരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. വ്യക്തതയുള്ള ദൃശ്യങ്ങള്‍ക്കായാണ് മെട്രോയിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നത്. നടിയുടെ അമ്മയുടെ […]

സ്വപ്ന ‘വിഐപികളുടെ’ വീടുകളിലെത്തിയിരുന്നു, ഉന്നതര്‍ക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍, വെളിപ്പെടുത്തിയത് ആറോളം പേരുടെ വിവരങ്ങള്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ഉന്നതരുടെ കള്ളപ്പണം ഡോളറായി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയില്‍ അന്വേഷണം ഏറ്റെടുത്ത് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. റിവേഴ്സ് ഹവാലയുടെ വിവരങ്ങള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതല്‍ ഇ.ഡി ജയിലില്‍ ചോദ്യം ചെയ്യുന്നു . മൂന്ന് ദിവസത്തേക്കാണ് ചോദ്യംചെയ്യല്‍. ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതരുമടക്കമുള്ളവര്‍ക്കെതിരെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍. റിവേഴ്സ് ഹവാല കേസ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുന്നത് ഉന്നതന്മാരുടെ നെഞ്ചിടിപ്പേറ്റും. കസ്റ്റംസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമായി ഡോളര്‍ വിദേശത്തേക്ക് […]

വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച്‌ എന്‍ഐഎ രംഗത്ത് വന്നിരിക്കുന്നു. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പ്രതികള്‍ നാല് പേരും യുഎഇയില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുകയുണ്ടായി. പ്രതികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. എന്നാല്‍ അതേസമയം കേസില്‍ റബിന്‍സിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ എന്‍ഐഎയുടെ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് […]