തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍, തന്നെ മുന്‍നിര്‍ത്തിയാകും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ശ്രീധരന്‍ പറഞ്ഞു. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം […]
Category: Focus feature
പുതിയ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രവുമായി റോഷന്‍ ബഷീര്‍; ‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്ന് കമന്റ്; താരത്തിന്റെ മറുപടി അശ്ലീലമായി !
ദൃശ്യത്തിലൂടെ കരിയറില്‍ ബ്രേക്ക് കിട്ടിയ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ നായകന്റെ കുടുംബത്തെ ശല്യം ചെയ്യാനായി എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന കൗമാരക്കാരനായാണ് റോഷന്‍ വേഷമിട്ടത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷന്‍ ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷന്‍ അഭിനയരംഗത്ത് സജീവമാണ്. പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യത്തില്‍ […]
പേരും മതവുമൊക്കെ മാറ്റിപ്പറഞ് കല്യാണം കഴിക്കാനെത്തിയ ടിപ്പു സുല്‍ത്താനു സംഭവിച്ചത്
19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹിന്ദുവാണെന്ന് പറഞ്ഞെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാറ്റ്സിംല ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ ടിപ്പു സുല്‍ത്താന്‍ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. സതീഷ് റായ് എന്ന പേര് പറഞ്ഞായിരുന്നു യുവാവ് പെണ്‍കുട്ടിയുമായി അടുത്തത്. പെണ്‍കുട്ടിയെ വശത്താക്കി വിവാഹം കഴിക്കാനായിരുന്നു യുവാവിന്‍്റെ പദ്ധതി. പെണ്‍കുട്ടിയോട് താന്‍ അവിവാഹിതനാണെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പെട്രോള്‍ പമ്ബ് ഉടമയും ഹോര്‍ലിക്സ് ഡീലറുമാണ് താനെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. ദിയോഘര്‍ ജില്ലയിലെ ധവാന്‍ റാംപൂര്‍ ഗ്രാമത്തില്‍ […]
ഐപിഎല്ലില്‍ എടുക്കാത്തവര്‍ക്ക് മറുപടി; അഞ്ച് വിക്കറ്റ് പ്രകടനവുമായി ശ്രീശാന്ത്
ഐപിഎല്‍ താരലേലത്തില്‍ തന്നെ ഒഴിവാക്കിയ ഫ്രാഞ്ചൈസികള്‍ക്ക് ബോളുകൊണ്ട് മറുപടി നല്‍കി മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി താരമായിരിക്കുകയാണ് ശ്രീശാന്ത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് കേരളത്തിനായി ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് സിയിലാണ് കേരളവും ഉത്തര്‍പ്രദേശും. ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് ഉത്തര്‍പ്രദേശിന്റെ അഞ്ച് വിക്കറ്റുകള്‍ […]
സ്റ്റാര്‍ഷിപ്പ് റോക്കറ്റുകളുടെ സ്‌ഫോടനത്തില്‍ ആശങ്കയില്ല : ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നടത്തിയ എസ്‌എന്‍ 8, എസ്‌എന്‍ 9 എന്നീ സ്റ്റാര്‍ഷിപ്പ് റോക്കറ്റുകളുടെ പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആശങ്കയില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി (എഫ്.എ.എ).ഇതോടെ, എസ്‌എന്‍10 റോക്കറ്റിന്റെ പരീക്ഷണം താമസിയാതെ നടത്താന്‍ സ്‌പേസ് എക്‌സിന് സാധിക്കും . സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഡിസംബറിലും, ഫെബ്രുവരിയിലും നടത്തിയ പരീക്ഷണ വിക്ഷേപണങ്ങള്‍ പൊട്ടിത്തെറിയില്‍ അവസാനിച്ച് പരാജയപ്പെട്ടിരുന്നു . റോക്കറ്റ് സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഇതേകുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തിയിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ […]
സോളര്‍ തട്ടിപ്പ് കേസ്: സരിത നായര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: സോളര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരോട് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സരിതയ്ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രണ്ടാഴ്ചത്തേക്ക് കോടതി മരവിപ്പിച്ചു. കീഴടങ്ങുന്ന ദിവസം ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സരിതയോടും അപേക്ഷയില്‍ നിയമാനുസൃത തിരുമാനമെടുക്കാന്‍ കീഴ്ക്കോടതിയോടും ഹൈക്കോടതി നിര്‍ദേശിച്ചു. സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. സോളര്‍ കമ്ബനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42.7 […]
മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജമായി; ഇന്ന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 1,700 ടണ്‍ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു. മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം ഇന്ന്‍ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകും. 50 കോടി രൂപയാണ് ചെല്ലാനം […]
ശ്രമിച്ചത് കിണറിന്റെ കമ്ബിയില്‍ തൂങ്ങി മരിക്കാന്‍; കയര്‍ പൊട്ടി കിണറ്റില്‍ വീണ് രണ്ടു പേര്‍ മരിച്ചു
കാസര്‍കോട്: രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കമ്ബിയില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച രണ്ടുപേര്‍ കിണറ്റില്‍ വീണ് മരിച്ചു. പരപ്പ ക്ലായിക്കോട് നാര്‍ക്കളന്‍ (62) ,ചെര്‍ക്കാപ്പാറ പട്രച്ചാല്‍ കൃഷ്ണന്‍ (75) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് കൃഷ്ണന്‍ കമ്ബിയില്‍ തൂങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണത്. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കെ.വി നാരായണി. മക്കള്‍: രാധിക, രജിത. മരുമകന്‍ അബീഷ് കുമാര്‍. നാര്‍ക്കളന്‍ ബുധനാഴ് ചവൈകിട്ടാണ് വിട്ടുമുറ്റത്തെ കിണറിന്റെ കമ്ബിയില്‍ തൂങ്ങിയത്. ഇതിനിടയില്‍ വെളളത്തില്‍ […]
കടലില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി മുതല്‍ പ്രത്യാശയും കാരുണ്യയും എത്തും
കൊച്ചി: മല്‍സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രത്യാശ , കാരുണ്യ ‘ എന്നിവയും.അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം. […]
എവറസ്റ്റ് മാലിന്യങ്ങളെ കലാരൂപങ്ങളാക്കി മാറ്റാനൊരുങ്ങി നേപ്പാള്‍
മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ലോകത്തിന് തന്നെ മാതൃകയാകാനുള്ള തയാറെടുപ്പിലാണ് നേപ്പാള്‍. ഇതിന്‍റെ ഭാഗമായി എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് ശേഖരിച്ച ടണ്‍കണക്ക് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.മാലിന്യങ്ങള്‍ കലാസൃഷ്ടികളാക്കി മാറ്റി ഒരു ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം എവറസ്റ്റ് മാലിന്യകൊട്ടയായി മാറുന്നതില്‍നിന്ന് രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കും. അടുത്തിടെ നേപ്പാള്‍ ഒരു സംഘത്തെ നിയോഗിച്ച് പര്‍വതത്തില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. കീറിയ ടെന്‍റുകള്‍, ഗോവണികള്‍, പ്ലാസ്റ്റിക് – ഓക്സിജന്‍ കുപ്പികള്‍, ക്യാനുകള്‍ എന്നിവയെല്ലാമായിരുന്നു ഇതിലുണ്ടായിരുന്നത്. പര്‍വതാരോഹകരും ട്രെക്കിങ് സംഘങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളായിരുന്നു ഇവ. […]










