നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ചുവന്ന ഗ്രഹത്തിലെ തിളങ്ങുന്ന മേഘങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്തു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ ചിത്രങ്ങളെടുക്കാന്‍ സാധിച്ചതെന്ന് നാസ വ്യക്തമാക്കി. ചൊവ്വയിലെ അന്തരീക്ഷം സാധാരണയായി നേര്‍ത്തതും വരണ്ടതും തെളിഞ്ഞ കാലാവസ്ഥയിലുമുള്ളതാണ്. ഗ്രഹത്തിന്റെ മധ്യരേഖയില്‍ വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്താണ് മേഘങ്ങള്‍ കാണപ്പെടുന്നത്. അതായത് ചൊവ്വ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയായി ഓവല്‍ ആകൃതിയിലുള്ള ഭ്രമണപഥത്തില്‍ ആയിരിക്കുമ്ബോള്‍. എന്നാല്‍ നാസയുടെ ക്യൂരിയോസിറ്റി റോവറില്‍ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മേഘങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി […]
Category: Focus feature
മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. ‘കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ ഡി എഫിനും അഭിനന്ദനങ്ങള്‍. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുകയും കൊവിഡ് -19 ആഗോള പാന്‍ഡമിക് ഇന്ത്യ ലഘൂകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും’, മോദി ട്വിറ്ററില്‍ കുറിച്ചു. I would like to congratulate Shri @vijayanpinarayi and the LDF for winning […]
ഇന്നുമുതല്‍ നാലാം തീയതി വരെ ജാഥകളോ ഘോഷയാത്രകളോ പാടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍ നടപടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി. സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്തുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഉറപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ […]
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ബുധനാഴ്ച വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം മുതല്‍ കാസര്‍കോഡ് വരെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. […]
ശബരിമലയില്‍ പിണറായി ഒടുക്കത്തെ പെണ്ണുങ്ങളെ കയറ്റിക്കൊണ്ടുപോയതാണ്, വെള്ളപ്പൊക്കവും കൊറോണയും വന്ന് നാട് നശിച്ചു- പി.സി ജോര്‍ജ്
ശബരിമലയില്‍ സ്ത്രീകള്‍ കയറിയതോടെ നാടു നശിച്ചെന്നും രണ്ട് വെള്ളപ്പൊക്കവും വരള്‍ച്ചയും നിപ്പയും കൊറോണയും എല്ലാം ഇത് കാരണമാണ് വന്നതെന്നും ഇതില്‍പ്പരം ഗതികേട് വരാനില്ലെന്നും പി.സി ജോര്‍ജ്ജ്. പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശകളിക്കാതിരുന്നില്ലെങ്കില്‍ സുഖമായി തുടര്‍ഭരണം ലഭിച്ചേനെയെന്നും പിണറായിയുടെ വിവരക്കേടോ ഉപദേശകരുടെ വിവരക്കേടോ അദ്ദേഹത്തെ ഈ വെട്ടില്‍ കൊണ്ടിട്ടെന്നും അതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ‘ശബരിമല പ്രശ്‌നത്തിന് ശേഷം കേരളത്തിന്റെ ഗതിയെന്താണ്? നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. രണ്ട് വെള്ളപ്പൊക്കം, രണ്ട് വരള്‍ച്ച, നിപ്പ, കൊറോണ, […]
കണ്ണൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊപാതകം; ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ്. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റു. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. […]
ബിജെപി ഒരു എതിരാളിപോലുമല്ലെന്ന് കനിമൊഴി എംപി; തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്നും ഡി.എം.കെ നേതാവ്
ചെന്നൈ: ഡി.എം.കെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളിപോലുമല്ലെന്ന് കനിമൊഴി എംപി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഡി.എം.കെ അധികാരത്തില്‍ എത്തണമെന്നാണെന്ന് ഡി.എം.കെ നേതാവ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡി.എം.കെ എന്നും അവര്‍ പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എ.ഐ.എ.ഡി.എം.കെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.
ഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ല
കൊച്ചി :പട്ടണത്തിലെ മട്ടൺ കറി എന്ന യൂട്യൂബ് ചിത്രം കണ്ടഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ലഎന്നാണ് എല്ലാവരുടെയും അഭിപ്രായം .സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ചിത്രം ഇറങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ മൂവായിരത്തോളം ആളുകൾ ആണ് സിനിമ […]
മധ്യവയസ്കക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കോവിഡ് വാക്സീന്‍ നല്‍കിയതായി പരാതി; കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ തേടി
തിരുവനന്തപുരം : കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കോവിഡ് വാക്സീന്‍ നല്‍കിയതായി പരാതി. കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട മധ്യവയസ്ക്ക ചികിത്സ തേടി. കെട്ടാങ്ങല്‍ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയ്ക്കാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഡോസ് കോവിഡ് വാക്സീന്‍ നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്സീന്‍ എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്. ആശുപത്രിയിലെ നഴ്സിന് അബദ്ധം പറ്റിയതായാണ് പ്രസീത പറയുന്നത്. ഒരു ഡോസ് വാക്സീന്‍ എടുത്ത് […]
ദുബൈ അയണ്‍മാന്‍ മത്സരത്തില്‍ കാസര്‍കോടിന് അഭിമാനമായി ഷാഫി
തൃക്കരിപ്പൂര്‍: വെള്ളിയാഴ്ച ദുബൈയില്‍ നടന്ന പ്രശസ്തമായ ‘അയണ്‍മാന്‍ 70.3’ മത്സരത്തില്‍ ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി ഷാഫി തയ്യിലിെന്റ (39) നേട്ടം ജില്ലക്ക് അഭിമാനമായി. നീന്തലും സൈക്ലിങ്ങും ദീര്‍ഘദൂര ഓട്ടവും സമന്വയിക്കുന്ന കടുകട്ടിയുള്ള കായികക്ഷമത മത്സരമാണ് ‘അയണ്‍മാന്‍’. ദുബൈ ഭരണകൂടത്തിെന്റ പിന്തുണയോടെ അയണ്‍മാന്‍ ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. എട്ടര മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന മത്സരം ആറു മണിക്കൂര്‍ 42 മിനിറ്റ് 18 സെക്കന്‍ഡിലാണ് ഷാഫി പൂര്‍ത്തീകരിച്ചത്. ജില്ലയില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് ഷാഫി. 1.9 കിലോമീറ്റര്‍ നീന്തലും 90 […]










