ചൊവ്വയിലെ തിളങ്ങുന്ന ഐസ് പാളികളുടെ ചിത്രങ്ങള്‍ പക‍ര്‍ത്തി നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍

നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ ചുവന്ന ഗ്രഹത്തിലെ തിളങ്ങുന്ന മേഘങ്ങളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്തു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ ചിത്രങ്ങളെടുക്കാന്‍ സാധിച്ചതെന്ന് നാസ വ്യക്തമാക്കി.

ചൊവ്വയിലെ അന്തരീക്ഷം സാധാരണയായി നേര്‍ത്തതും വരണ്ടതും തെളിഞ്ഞ കാലാവസ്ഥയിലുമുള്ളതാണ്. ഗ്രഹത്തിന്റെ മധ്യരേഖയില്‍ വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്താണ് മേഘങ്ങള്‍ കാണപ്പെടുന്നത്. അതായത് ചൊവ്വ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയായി ഓവല്‍ ആകൃതിയിലുള്ള ഭ്രമണപഥത്തില്‍ ആയിരിക്കുമ്ബോള്‍.

എന്നാല്‍ നാസയുടെ ക്യൂരിയോസിറ്റി റോവറില്‍ പ്രതീക്ഷിച്ചതിലും നേരത്തെയാണ് മേഘങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി അവസാനത്തോടെ, ടീം ഈ ‘ആദ്യകാല’ മേഘങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഐസ് പോലെ തോന്നുന്ന പ്രതലത്തില്‍ സൂര്യ രശ്മികള്‍ പതിക്കുമ്ബോള്‍ തിളങ്ങുന്നത് ചിത്രത്തില്‍ കാണാം.

റോവറിന്റെ മാസ്റ്റ് ക്യാമറ അഥവാ മാസ്‌റ്റ്കാം ആണ് ഈ വര്‍ണ്ണ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. 2021 മാര്‍ച്ച്‌ 5ന് എടുത്ത ചിത്രമാണിത്. റെഡ് പ്ലാനറ്റിലെ കൂടുതല്‍ വര്‍ണ്ണാഭമായ വസ്തുക്കളില്‍ ഒന്നാണ് ഈ മേഘങ്ങള്‍. ‘ചുവപ്പ്, പച്ച, നീല, പര്‍പ്പിള്‍ എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഈ മേഘങ്ങള്‍ കാണാനാകുമെന്ന് കൊളറാഡോയിലെ സ്പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തരീക്ഷ ശാസ്ത്രജ്ഞന്‍ മാര്‍ക്ക് ലെമ്മണ്‍ പറഞ്ഞു.

മാര്‍ച്ച്‌ 31ന്, ദൗത്യത്തിന്റെ 3,075-ാമത് ചൊവ്വ ദിനത്തില്‍ ക്യൂരിയോസിറ്റിയിലെ നാവിഗേഷന്‍ ക്യാമറകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ‘സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ, ഈ ഐസുകള്‍ മങ്ങിപ്പോകുന്ന പ്രകാശത്തില്‍ തിളങ്ങും. ഈ സന്ധ്യാ മേഘങ്ങള്‍ ‘നോക്റ്റിലുസെന്റ്’ (ലാറ്റിന്‍ ഭാഷയില്‍ ‘നൈറ്റ് ഷൈനിംഗ്’) എന്നും അറിയപ്പെടുന്നതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പ്രസ്താവനയില്‍ പറഞ്ഞു.

prp

Leave a Reply

*