കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകം ഏറ്റെടുത്തു, കൊവിഡാനന്തര കാലത്തെ വികസന നയം പ്രഖ്യാപിച്ച്‌ സംസ്ഥാന ബഡ്ജറ്റ്

തിരുവനന്തപുരം : കൊവിഡ് കാലം നല്‍കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം ചൊരിയുന്ന പുലരിയെ തിരികെ എത്തിക്കാന്‍ ലോകം പ്രയത്നിക്കുന്നതിനെ കുറിച്ച്‌ പാലക്കാട് കുഴല്‍മന്ദം ജി എച്ച്‌ എസിലെ സ്‌നേഹ എന്ന വിദ്യാര്‍ത്ഥി രചിച്ച കവിത വായിച്ചു കൊണ്ടാണ് അടുത്ത സാമ്ബത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്. ലോകമെമ്ബാടും സാമ്ബത്തിക മാന്ദ്യത്തിന് കാരണമായ കൊവിഡിനെ കേരളം നേരിട്ടതിനെ കുറിച്ചും, കൊവിഡ് പ്രതിരോധിക്കുന്നതില്‍ കേരളം കാട്ടിയ മികവിനെ ലോകം ഏറ്റെടുത്തതിനെ കുറിച്ചും നിയമസഭയില്‍ തോമസ് ഐസക് എടുത്തുകാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബഡ്ജറ്റിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തില്‍ പറഞ്ഞു.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ധനമന്ത്രി വിവരിച്ചു. കൊവിഡിന് സൗജന്യചികിത്സ ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനായി. 4000 തസ്തികകള്‍ ആരോഗ്യ മേഖലയില്‍ ഈ കാലയളവില്‍ സൃഷ്ടിച്ചു. ആരോഗ്യവകുപ്പിന്റെ കരുതലും മികവും ലോക ശ്രദ്ധ നേടി, സംസ്ഥാനത്തെ ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ബഡ്ജറ്റ് അവതരണത്തിനിടെ ധനമന്ത്രി നന്ദി പറഞ്ഞു.

prp

Leave a Reply

*