ഭക്ഷ്യകിറ്റ് തുടരും; നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. നീല, വെള്ള കാര്‍ഡ് കാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കും. 50 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു. സാര്‍വത്രിക പ്രശംസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സബ്‌സിഡിക്ക് നിലവില്‍ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2019-20 ല്‍ കേരളത്തിന്റെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്ബത്തിക അവലോകനം വ്യക്തമാക്കുന്നു. വളര്‍ച്ച മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനമായി. ഇതേകാലയളവില്‍ രാജ്യത്തെ വളര്‍ച്ചനിരക്ക് 6.1-ല്‍നിന്ന് 4.2 ശതമാനമായിരുന്നു.

The post ഭക്ഷ്യകിറ്റ് തുടരും; നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപക്ക് 

prp

Leave a Reply

*