യുഎഇയില്‍ തണുത്ത കാലാവസ്ഥ

യുഎഇയില്‍ തണുത്ത കാലാവസ്ഥ. തീരദേശ മേഖലകളില്‍ കാറ്റ് ശക്തമായതിനാല്‍ കടല്‍ പ്രക്ഷുബ്ധം. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. റാസല്‍ഖൈമ ജബല്‍ ജെയ്സ് മലനിരകളില്‍ ഇന്നലെ പുലര്‍ച്ചെ 6.15ന് താപനില 6.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ തണുത്ത കാറ്റ് വീശുന്നു.

വടക്കന്‍ മേഖലകളില്‍ ഇന്നും മഴയ്ക്കു സാധ്യതയുണ്ട്. മഴക്കെടുതികള്‍ നേരിടാന്‍ വിവിധ എമിറേറ്റുകളില്‍ നടപടികള്‍ ആരംഭിച്ചു. മഴവെള്ളം നീക്കം ചെയ്യാനുള്ള 75 പമ്ബിങ് മെഷീനുകളും 25 ടാങ്കറുകളും അജ്മാന്‍ മുനിസിപ്പാലിറ്റി സജ്ജമാക്കി.

prp

Leave a Reply

*