വിറ്റാമിന്‍ ഗുളികകളും ഡോക്​ടറുടെ നിര്‍ദേശപ്രകാരം മതി: കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന്​ തെളിഞ്ഞിട്ടില്ല

കോവിഡ്-19നെ പ്രതിരോധിക്കാനെന്ന പേരില്‍ അമിതമായി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് അപകടകരമാണെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നതിെന്‍റ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിക്കുന്നു. കോവിഡ്-19നെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് വിറ്റാമിന്‍ ഗുളികകളെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണമുണ്ട്​. പ്രാദേശിക ഫാര്‍മസികളില്‍ വിറ്റാമിന്‍ സി, ഡി, സിങ്ക് തുടങ്ങിയ ഗുളികകള്‍ക്കായി നിരവധിപേര്‍ കോവിഡ്​ കാലത്ത്​ എത്തുന്നുമുണ്ട്​.

ഇത്തരം ഗുളികകളുടെ അമിത ഉപയോഗവും ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഗുളികകള്‍ ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ചില ഗുളികകള്‍ ശരീരത്തെ തന്നെ ബാധിക്കും. ശരീരത്തിെന്‍റ പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിലും വര്‍ധിപ്പിക്കുന്നതിലും വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും വലിയ പങ്ക് വഹിക്കാനാകും. എന്നാല്‍ കോവിഡ്-19 പോലെയുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയെന്നോണം ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കോവിഡ്-19നെ വിറ്റാമിന്‍, ധാതു ഗുളികകള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുമെന്ന് എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.

വിറ്റാമിന്‍ സിയുടെ അമിത ഉപയോഗം അതിസാരം, മനം പിരട്ടല്‍, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്കും ചിലപ്പോള്‍ മൂത്രാശയത്തിലെ കല്ലിന് വരെ കാരണമാകും. വിറ്റാമിന്‍ ഡി ഗുളികകള്‍ ഉപയോഗിക്കുന്നത് രക്തത്തില്‍ കാത്സ്യത്തിെന്‍റ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന ഹൈപ്പര്‍കാല്‍സീമിയ രോഗത്തിന് കാരണമാകും. ഹൃദയസ്​പന്ദനത്തെ വരെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്​ഥകള്‍ ഇതുമൂലം സംഭവിക്കാനിടയുണ്ട്​. സിങ്ക് ശരീരത്തിന് അനിവാര്യമായ ധാതു ആണ്​. മുറിവുണക്കുന്നതിന് സിങ്ക് പ്രധാനപ്പെട്ടതാണ്​. എന്നാല്‍ കോവിഡ്-19നെ പ്രതിരോധിക്കുന്നതില്‍ സിങ്കിെന്‍റ പങ്ക് സംബന്ധിച്ച്‌ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

പുതിയ വിറ്റാമിന്‍ ഗുളികകള്‍, ധാതു പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്ബ്​ ഡോക്ടറുടെ ഉപദേശം തേടണം. ആരോഗ്യകരമായ ഭക്ഷണം, സന്തുലിതമായ ഡയറ്റ്, മതിയായ ഉറക്കം, വ്യായാമം, സാമൂഹിക അകലം പാലിക്കല്‍, മറ്റു മുന്‍കരുതല്‍ സ്വീകരിക്കല്‍ എന്നിവ പാലിക്കുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഗുളികകളുടെ ആവശ്യമേയില്ല.

prp

Leave a Reply

*