പൊലീസ് ആക്‌ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം:പൊലീസ് ആക്‌ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.നിയമഭേദഗതിയുടെ പേരില്‍ നടത്തുന്നത് വഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയില്‍ നിലനില്‍ക്കില്ലെന്നും കെമാല്‍ പാഷ പ്രതികരിച്ചു.

കൃത്യമായി നിര്‍വചിക്കപ്പെടാത്ത നിയമം പ്രത്യാഘാതം ഉണ്ടാക്കും.ഭസ്മാസുരന് വരം നല്‍കിയ പോലെയാകും പൊലീസിന് ഈ നിയമം.സര്‍ക്കാര്‍ നാണംകെടാതെ നിയമഭേദഗതി പിന്‍വലിക്കണം.പ്രതികരിക്കുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.


അതേസമയം,പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ തിരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.അതിനിടെ, നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത ആലോചിക്കുകയാണ് പ്രതിപക്ഷം.

prp

Leave a Reply

*