‘എന്നെയൊന്ന് കൊന്ന് തരാമോ അമ്മേ’.. നെഞ്ച് തകര്‍ന്ന് കുഞ്ഞ് ക്വാഡന്‍, ചേര്‍ത്ത് പിടിച്ച്‌ ലോകം; വൈറല്‍

ഓസ്‌ട്രേലിയ: ”എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരൂ…” ഈ കരച്ചില്‍ ലോകമെമ്പാടുമുളള മനുഷ്യരുടെ ഹൃദയം പിളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ക്വാഡന് ഒന്‍പത് വയസ്സ് മാത്രമേ പ്രായമുളളൂ. എന്നാലവനീ കുഞ്ഞുപ്രായത്തില്‍ തന്നെ സ്വന്തം നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി മരിക്കാനാണ് തോന്നുന്നത്. ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാരില്‍ നിന്നും നിരന്തരം കളിയാക്കലുകള്‍ നേരിടേണ്ടി വന്ന ക്വാഡന്‍ ബെയില്‍സിന്റെ വേദനയുടെ ദൃശ്യങ്ങള്‍ അമ്മ പങ്കുവെച്ചതോടെയാണ് ലോകമേറ്റെടുത്തത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് ക്വാഡനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. നടന്‍ ഗിന്നസ് പക്രുവും ക്വാഡനെ ചേര്‍ത്ത് […]

പുതിയ ചിത്രത്തില്‍ ആര്യ ‘ബോക്‌സര്‍’ ആകുന്നു

ആര്യയെ നായകനാക്കി പി രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാല്‍പ്പേട്ട.. ബോക്സര്‍ക്ക് വേണ്ടി ഒരു പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ക്ക് സമാനമായ രീതിയിലാണ് ആര്യ തന്‍റെ ശരീരം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആര്യ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍ ആര്യ ബോക്‌സര്‍ ആയിട്ടാണ് എത്തുന്നത്. വിവേചനത്തിന്റെയും സാമൂഹികാധികാരങ്ങളുടെയുമെല്ലാം വിഷയങ്ങള്‍ ആണ് ഈ ചിത്രത്തിലും പറയുന്നത്.

മാതൃഭാഷാ ദിനം ; സുജ സൂസന്‍റെ സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം

തിരുവനന്തപുരം: സ്വാഗത പ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി വേദി വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മലയാള മിഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്‍മ 2020 ന് മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നത് രണ്ട് മണിക്കാണ്. എന്നാല്‍ , പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിപ്പോയി . മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മലയാള മിഷന്‍ ഡയക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗത പ്രസംഗം ആരംഭിച്ചു […]

മലയാള ചിത്രം ‘മരട് 357’ ; പുതിയ സ്റ്റില്‍ പുറത്ത്

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരട് 357’. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, […]

കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ അനന്ത്‌നാഗ് ജില്ലിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകകര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ബിജ്‌ബെഹറയിലേക്ക് നീങ്ങിയ സുരക്ഷാസേനയ്ക്കു നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ANI✔@ANI #UPDATE Jammu & Kashmir Police: Two Lashkar-e-Taiba (LeT) terrorists have been killed in the operation. Arms and ammunition recovered. https://twitter.com/ANI/status/1230963102260154368 …ANI✔@ANIJammu & […]

‘മഹേഷിന്‍റെ പ്രതികാരം’ തെലുങ്കില്‍ ; ടീസര്‍

മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകന്‍. മഹേഷിന്‍റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍. ഇത് ‘ഫഹദ്’ തന്നെ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഏപ്രില്‍ 17 ന് ചിത്രം തിയറ്ററുകളിലെത്തും. മഹേഷിന്റെ പ്രതികാരം തമിഴില്‍ […]

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു.ഴിഞ്ഞ ആഴ്ച യുഎസില്‍ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി ഇസഡ് ഫ്ലിപ് ഫോള്‍ഡബിള്‍ ഫോണ്‍ ആണ് ഇന്ത്യയിലെത്തിയത്. സാംസങിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗാലക്‌സിഇസഡ്ഫ്ലിപ്. നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി ചെറിയ സെക്കണ്ടറി കവര്‍ സ്ക്രീനും ഡ്യൂവല്‍ റിയര്‍ ക്യാമറ സംവിധാനവും 3,300mAh ബാറ്ററിയും പുതിയ സാംസങ് ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് ഇന്ത്യയില്‍ ഫോണ്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാകുക. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപിന് ഇന്ത്യയില്‍ 1,09,999 രൂപയാണ് വില. 8 […]

മരട് ഫ്‌ളാറ്റ്; അഴിമതി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥല മാറ്റം, നടപടി കേസ് അന്വേഷണം അന്തിമ ഘട്ടം എത്തി നില്‍ക്കെ

കൊച്ചി: മരട് ഫ്‌ളാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എറണാകുളം കൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് സ്ഥലമാറ്റം ലഭിച്ചത്. കൊല്ലം അഡിഷണല്‍ എസ്പിയായിട്ടാണ് സ്ഥലമാറ്റം നല്‍കിയിരിക്കുന്നത്. കൊച്ചി ബ്യുട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്, എടയാര്‍ സ്വര്‍ണ കവര്‍ച്ച എന്നീ കേസുകളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത് ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മരട് ഫ്‌ലാറ്റ് അഴിമതി കേസില്‍ ഇതുവരെ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളായ രണ്ട് പേരും, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, […]

ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ നീ​ക്ക​ങ്ങ​ള്‍ക്ക് പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് സൗ​ദി; ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി സൗദി സന്ദര്‍ശിച്ച്‌ യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി

റി​യാ​ദ്​: ഇ​റാ​ന്‍ സൈ​നി​ക ക​മാ​ന്‍​ഡ​റാ​യി​രു​ന്ന ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി സൗദി സന്ദര്‍ശിച്ച്‌ യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ സ​മ്മ​ര്‍​ദ നീ​ക്ക​ങ്ങ​ള്‍ക്ക് പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് സൗ​ദി അറിയിച്ചു. രാ​ജാ​വു​മാ​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യും യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ ന​ട​ത്തി​യ ച​ര്‍ച്ച​ക്കു ശേ​ഷ​മാ​ണ്​ സൗ​ദി നി​ല​പാ​ട് ആ​വ​ര്‍ത്തി​ച്ച​ത്. ഇ​റാ​നെ​തി​രാ​യ പ്ര​തി​രോ​ധ​വും സ​മ്മ​ര്‍​ദ​വും ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന ച​ര്‍ച്ച. സൗ​ദി​യി​ലെ​ത്തി​യ യു.​എ​സ് ട്രൂ​പ്പു​ക​ളേ​യും യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി സ​ന്ദ​ര്‍ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ […]

‘ആ പ്രസ്താവന നടത്തിയ രജനി എങ്ങനെ തമിഴരെ സമീപിക്കും’; വിജയ് രാഷ്ട്രീയത്തിലേക്ക് വരും?

ചെന്നൈ: ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വന്നേക്കും എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുന്നു’ എന്നാണ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. ‘മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്’- അദ്ദേഹം പറഞ്ഞു. മകന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നറിയിപ്പ് […]