പാക്ക് നിര്‍മിത വെടിയുണ്ട; അന്വേഷണം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്ക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനൊപ്പം മുന്‍ സൈനികര്‍ ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകളാണോ എന്നതും അന്വേഷിക്കുന്നുണ്ട്. വെടിയുണ്ടകളുടെ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ സഹായവും കേരളാ പൊലീസ് തേടി.സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14വെടിയുണ്ടകള്‍ കണ്ടെത്തിയത്. തിരകള്‍ […]

മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കണം ; അല്ലെങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാര്‍ക്കിഹോളി ; വെട്ടിലായി യെഡിയൂരപ്പ

ബെംഗളൂരു : മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാര്‍ക്കിഹോളി. കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിനെ വീഴ്ത്തിയ 17 എംഎല്‍എമാരുടെ കൂറുമാറ്റത്തിനു ചുക്കാന്‍ പിടിച്ച രമേഷ് നേരിട്ട് ഇടഞ്ഞതോടെ, മുഖ്യമന്ത്രി യെഡിയൂരപ്പ വെട്ടിലായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മന്ത്രിമാരാക്കാത്തതില്‍ ബിജെപിയില്‍നിന്ന് എതിര്‍പ്പ് ശക്തമാകുന്നതിനു പുറമെയാണു രമേഷി‌ന്റെ ഭീഷണി. ബിജെപിയെ അധികാരത്തില്‍ എത്തിച്ചതില്‍ മഹേഷ് കുമത്തല്ലിക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹത്തോടുള്ള അനീതി അംഗീകരിക്കാനാകില്ലെന്നും രമേഷ് ജാര്‍ക്കിഹോളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച 11 കൂറുമാറ്റ എംഎല്‍എമാരില്‍ ബെളഗാവി അത്താണിയില്‍നിന്നുള്ള […]

ആലുവ നടപ്പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക്​ കാലതാമസമെന്ത്​ ? -​ൈഹകോടതി

ആലുവ: ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത്​ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക്​ കാലതാമസം എന്തുകൊണ്ടാണന്ന്​ ഹൈകോടതി. മാര്‍ച്ച്‌​ 20നകം ഇതു സംബന്ധിച്ച്‌​ പൊതുമരാമത്ത്​ വകുപ്പ്​ വിജിലന്‍സിന്​ റിപ്പോര്‍ട്ട്​ നല്‍കണമെന്നും വിജിലന്‍സ്​ റിപ്പോര്‍ട്ട്​ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ്​ മാര്‍ച്ച്‌​ 20ന്​ കോടതി പരിഗണിക്കും. ആലുവ മണപ്പുറത്ത് നടപ്പാലം നിര്‍മ്മിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് ഉള്‍പ്പെ​െടയുള്ളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ […]

ഇറാനില്‍ ഭൂകന്പം; തുര്‍ക്കിയില്‍ ഒന്പതു മരണം, ആയിരം കെട്ടിടം തകര്‍ന്നു

അ​​ങ്കാ​​റ: ഇ​​റാ​​നി​​ലെ ഖോ​​യി ന​​ഗ​​ര​​ത്തി​​നു സ​​മീ​​പ​​മു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തി​​ല്‍ തു​​ര്‍​​ക്കി​​യി​​ലെ 1006 കെ​​ട്ടി​​ട​​ങ്ങ​​ള്‍ നി​​ലം​​പൊ​​ത്തി.​​റി​​ക്ട​​ര്‍ സ്കെ​​യി​​ലി​​ല്‍ 5.7 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പ​​ത്തി​​ല്‍ ഒ​​ന്പ​​തു​​പേ​​ര്‍ മ​​രി​​ച്ചെ​​ന്നു തു​​ര്‍​​ക്കി ആ​​രോ​​ഗ്യ​​മ​​ന്ത്രി ഫാ​​റെ​​റ്റി​​ന്‍ കോ​​ക്കാ അ​​റി​​യി​​ച്ചു. പ​​ടി​​ഞ്ഞാ​​റ​​ന്‍ ഇ​​റാ​​നു സ​​മീ​​പ​​മു​​ള്ള തു​​ര്‍​​ക്കി​​യി​​ലെ വാ​​ന്‍ പ്ര​​വി​​ശ്യ​​യി​​ലെ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ഏ​​റെ നാ​​ശ​​മു​​ണ്ടാ​​യ​​ത്. മ​​രി​​ച്ച​​വ​​രി​​ല്‍ മൂ​​ന്നു പേ​​ര്‍ കു​​ട്ടി​​ക​​ളാ​​ണെ​​ന്നും പ​​രി​​ക്കേ​​റ്റ 37 പേ​​രി​​ല്‍ ഒ​​ന്പ​​തു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​തേ​​സ​​മ​​യം, ഇ​​റാ​​നി​​ലും നാ​​ശ​​മു​​ണ്ടാ​​യെ​​ന്ന് ഇ​​ര്‍​​നാ വാ​​ര്‍​​ത്താ ഏ​​ജ​​ന്‍​​സി അ​​റി​​യി​​ച്ചു.

ചരിത്ര സന്ദര്‍ശനത്തിന് ട്രംപ് ഇന്ത്യയില്‍ ; ആലിംഗനം ചെയ്ത് സ്വീകരിച്ച്‌ മോദി ; ഊഷ്മള വരവേല്‍പ്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. രാവിലെ പതിനൊന്ന് നാല്‍പ്പതിന് യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രംപിനേയും പത്‌നി മെലനിയയേയും സ്വീകരിച്ചത്. വിവിധ കലാരൂപങ്ങളും ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ട്രംപും മെലനിയയും പങ്കെടുക്കും. ട്രംപിന് വന്‍ വരവേല്‍പ്പാണ് അഹമ്മദാബാദില്‍ […]

പുകയിലെ ഉത്പന്നങ്ങളുടെ ഉപയോഗം; കുറഞ്ഞ പ്രായം 18 ല്‍ നിന്ന് 21 ആക്കിയേക്കും

ന്യൂഡല്‍ഹി: പുകയിലെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 ആക്കാന്‍ രേന്ദ്ര ആരോദ്യമന്ത്രാലയം. 18 വയസില്‍ നിന്ന് 21 ആക്കാനാണ് തീരുമാനം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്‌ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ […]

കോണ്‍ഗ്രസിലെ നേതൃത്വപ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണം -തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നിലകിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാന്‍ നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് ശശി തരൂര്‍ പറഞ്ഞു. ദീര്‍ഘകാല അധ്യക്ഷനെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുകയെന്നത് പാര്‍ട്ടിയുടെ തിരിച്ചുവരവിനു നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് എം.പി.യായ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോടു പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം നിലപാടുമാറ്റുന്നില്ലെങ്കില്‍, സജീവമായ പൂര്‍ണസമയ നേതൃത്വത്തെ പാര്‍ട്ടി കണ്ടെത്തണം. എന്നാലേ രാജ്യം പ്രതീക്ഷിക്കുന്നപോലെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. ബി.ജെ.പി. സര്‍ക്കാരിന്റെ വിഭജനനയങ്ങള്‍ക്കുള്ള ദേശീയബദല്‍ കോണ്‍ഗ്രസാണ്. രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ […]

ഡിസ്ചാര്‍ജ് ആയി പിറ്റേ ദിവസം സ്‌കൂളിന് സമീപത്തു നിന്നും മുട്ടന്‍ മൂര്‍ഖനെ പിടിച്ച്‌ കൂടുതല്‍ കരുത്തോടെ വാവ സുരേഷ്, എക്സ്‌ക്ലൂസീവ് വീഡിയോ

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി ഇറങ്ങിയതിന്റെ പിറ്റേ ദിവസം കര്‍മ്മ മേഖലയില്‍ വീണ്ടും സജീവമായി. തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള സ്ഥലത്തു നിന്നുമാണ് മൂര്‍ഖന്‍ പാമ്ബിനെ വാവ സുരേഷ് പിടികൂടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. വീട്ടുപുരയിടത്ത് പാമ്ബിനെ കണ്ടതോടെ വാവയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്രമം പോലും ഉപേക്ഷിച്ച്‌ നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്ബിനെ പിടികൂടുകയായിരുന്നു. ഇരവിഴുങ്ങുന്ന അവസ്ഥയിലായിരുന്നു […]

രോഗം മാറി വീട്ടിലെത്തിയ രോഗിക്ക് 10 ദിവസത്തിന് ശേഷം വീണ്ടും ‘കൊറോണ’

ഒരു മുന്‍ കൊറോണാവൈറസ് രോഗി ആശുപത്രി വാസം പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തി പത്താം നാള്‍ വീണ്ടും പോസിറ്റീവായി മാറിയത് ആശങ്കയാകുന്നു. രോഗമുക്തി നേടി മടങ്ങിയവര്‍ അപകടകാരികളായ വൈറസിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നതായാണ് ആശങ്ക ഉയരുന്നത്. ഒരു ചൈനീസ് നഗരത്തില്‍ നിന്നും ഈ മാസം ആദ്യം ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗി സ്വയം ക്വാറന്റൈന്‍ ചെയ്ത് താമസിക്കവെയാണ് വൈറസ് തിരിച്ചറിഞ്ഞത്. പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ രോഗമുക്തി സ്ഥിരീകരിച്ച്‌ രോഗിയെ തിരിച്ചയച്ചെന്ന സംശയമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലെ ചെങ്ക്ഡുവിലാണ്‌ഈ വ്യക്തി താമസിക്കുന്നത്. […]

രാജ്യാന്തര ക്രിക്കറ്റില്‍ 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി വിരാട് കോഹ്ലി

ഇന്ത്യക്ക് വേണ്ടി 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ വിരാട് കോഹ്ലിക്ക് ആയി. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അശ്വിന്റെ പന്തില്‍ ഹെന്‍റി നിക്കോള്‍സ് നല്‍കിയ ക്യാച്ച്‌ കൈക്കലാക്കിയതോടെയാണ് കോഹ്ലി ഈ അപൂര്‍വ്വ നേട്ടത്തില്‍ എത്തിയത്. 250 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരം മാത്രമാണ് വിരാട് കോഹ്ലി. ഇതിനു മുമ്ബ് രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മാത്രമെ ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളൂ. 334 ക്യാച്ചുകള്‍ കൈക്കലാക്കിയിട്ടുള്ള രാഹുല്‍ ദ്രാവിഡ് ആണ് ഈ ലിസ്റ്റില്‍ മുന്നില്‍ ഉള്ളത്. […]