ആലുവ നടപ്പാലം: ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക്​ കാലതാമസമെന്ത്​ ? -​ൈഹകോടതി

ആലുവ: ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത്​ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക്​ കാലതാമസം എന്തുകൊണ്ടാണന്ന്​ ഹൈകോടതി. മാര്‍ച്ച്‌​ 20നകം ഇതു സംബന്ധിച്ച്‌​ പൊതുമരാമത്ത്​ വകുപ്പ്​ വിജിലന്‍സിന്​ റിപ്പോര്‍ട്ട്​ നല്‍കണമെന്നും വിജിലന്‍സ്​ റിപ്പോര്‍ട്ട്​ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ്​ മാര്‍ച്ച്‌​ 20ന്​ കോടതി പരിഗണിക്കും.

ആലുവ മണപ്പുറത്ത് നടപ്പാലം നിര്‍മ്മിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് ഉള്‍പ്പെ​െടയുള്ളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം വൈകുന്നതെന്തുകൊണ്ടാണെന്ന് കഴിഞ്ഞ ജനുവരിയില്‍ ഹൈകോടതി ചോദിച്ചിരുന്നു.

ഇബ്രാഹീം കുഞ്ഞ്, അന്‍വര്‍ സാദത്ത് എം.എല്‍.എ തുടങ്ങിയവരുള്‍പ്പെട്ട കേസില്‍ ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ നടപടിയുണ്ടായില്ലെന്ന്​ ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ 2018 സെപ്തംബര്‍ 24ന് ഹൈകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

2014 -15ല്‍ നടപ്പാലം നിര്‍മ്മിക്കാന്‍ പ്രവൃത്തി പരിചയമില്ലാത്ത സ്വകാര്യ കമ്ബനിക്ക് 4.2 കോടി രൂപ അധികമായി നല്‍കിയെന്നായിരുന്നു ഹരജിക്കാരന്‍െറ ആരോപണം. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ആരോപിച്ചാണ് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.

prp

Leave a Reply

*