മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കണം ; അല്ലെങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാര്‍ക്കിഹോളി ; വെട്ടിലായി യെഡിയൂരപ്പ

ബെംഗളൂരു : മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാര്‍ക്കിഹോളി. കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിനെ വീഴ്ത്തിയ 17 എംഎല്‍എമാരുടെ കൂറുമാറ്റത്തിനു ചുക്കാന്‍ പിടിച്ച രമേഷ് നേരിട്ട് ഇടഞ്ഞതോടെ, മുഖ്യമന്ത്രി യെഡിയൂരപ്പ വെട്ടിലായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മന്ത്രിമാരാക്കാത്തതില്‍ ബിജെപിയില്‍നിന്ന് എതിര്‍പ്പ് ശക്തമാകുന്നതിനു പുറമെയാണു രമേഷി‌ന്റെ ഭീഷണി.

ബിജെപിയെ അധികാരത്തില്‍ എത്തിച്ചതില്‍ മഹേഷ് കുമത്തല്ലിക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹത്തോടുള്ള അനീതി അംഗീകരിക്കാനാകില്ലെന്നും രമേഷ് ജാര്‍ക്കിഹോളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച 11 കൂറുമാറ്റ എംഎല്‍എമാരില്‍ ബെളഗാവി അത്താണിയില്‍നിന്നുള്ള കുമത്തല്ലിക്കു മാത്രമാണു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത്.

നിലവില്‍ 4 മന്ത്രിമാരുള്ള ബെളഗാവിയില്‍നിന്നു കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാകാത്ത സാഹചര്യമാണ് യെഡിയൂരപ്പയ്ക്കു മുന്നിലുള്ളത്. ബെളഗാവി ഹുക്കേരിയില്‍നിന്നുള്ള എംഎല്‍എ ഉമേഷ് കട്ടിക്കും അവസരം നല്‍കേണ്ടതുമുണ്ട്.

prp

Leave a Reply

*