പാക്ക് നിര്‍മിത വെടിയുണ്ട; അന്വേഷണം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്ക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനൊപ്പം മുന്‍ സൈനികര്‍ ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകളാണോ എന്നതും അന്വേഷിക്കുന്നുണ്ട്.

വെടിയുണ്ടകളുടെ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ സഹായവും കേരളാ പൊലീസ് തേടി.സംസ്ഥാന തീവ്രവിരുദ്ധ സേനക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14വെടിയുണ്ടകള്‍ കണ്ടെത്തിയത്. തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും, വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണു കണ്ടെത്തിയിരുന്നത്. ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളില്‍ ഉപയോഗിക്കാനാകുന്നതരം വെടിയുണ്ടകളാണിവ.

prp

Leave a Reply

*