ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റുമായി ‘ഇഷ’ ഫെബ്രുവരി 28 മുതല്‍ തിയേറ്ററുകളിലേക്ക്

ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റുമായി ചിത്രം ഫെബ്രുവരി 28 മുതല്‍ തിയേറ്ററുകളിലെത്തും.

ഇഷ ഒരു ഹൊറര്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററും ഇത് സൂചിപ്പിക്കുന്നു. മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാര്‍ എംടിയാണ്. വി സാജന്‍ ആണ് എഡിറ്റര്‍. വിഷ്യല്‍ ഡ്രീംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

prp

Leave a Reply

*