ബഹ്‌റൈനില്‍ ഒരാള്‍ക്കും കുവൈത്തില്‍ മൂന്നുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

മനാമ: ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കുവൈത്തിലും മൂന്നുപേര്‍ക്കും, ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ആളെ കൂടുതല്‍ പരിശോധനകള്‍ക്കായി ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് ഉടന്‍ മാറ്റി. രോഗിയുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ എത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധയിലുള്ള മരണം 2463 ആയി ഉയര്‍ന്നു. 78,000ത്തിലേറെപ്പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

prp

Leave a Reply

*