അങ്കാറ: ഇറാനിലെ ഖോയി നഗരത്തിനു സമീപമുണ്ടായ ഭൂകന്പത്തില്‍ തുര്‍ക്കിയിലെ 1006 കെട്ടിടങ്ങള്‍ നിലംപൊത്തി.റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തില്‍ ഒന്പതുപേര് മരിച്ചെന്നു തുര്‍ക്കി ആരോഗ്യമന്ത്രി ഫാറെറ്റിന് കോക്കാ അറിയിച്ചു.
പടിഞ്ഞാറന്‍ ഇറാനു സമീപമുള്ള തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് ഏറെ നാശമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര് കുട്ടികളാണെന്നും പരിക്കേറ്റ 37 പേരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതേസമയം, ഇറാനിലും നാശമുണ്ടായെന്ന് ഇര്‍നാ വാര്‍ത്താ ഏജന്‍സി അറിയിച്ചു.