‘അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല ; വിനയ് ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ; ചികിത്സ വേണം’, വീണ്ടും കോടതിയെ സമീപിച്ച്‌ നിര്‍ഭയ കേസിലെ പ്രതി

ഡല്‍ഹി : തലയ്ക്കും കൈയ്ക്കും പരിക്കേറ്റെന്നും സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിര്‍ഭയ കേസിലെ പ്രതി വീണ്ടും കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജി ധര്‍മേന്ദര്‍ റാണ തിഹാര്‍ ജയില്‍ അധികൃതരുടെ വിശദീകരണം തേടി. നിര്‍ഭയ കേസിലെ പ്രതിയായ വിനയ് കുമാര്‍ ശര്‍മ്മയാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്ച വൈകിട്ട് ഇയാള്‍ തല ഭിത്തിയില്‍ ഇടിച്ച്‌ സ്വയം പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം. വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. […]

പൂവന്‍കോഴി നായകനാകുന്ന മലയാളത്തിലെ ആദ്യ ചിത്രം ” നേര്‍ച്ചപ്പൂവന്‍

നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്‍ച്ചപൂവന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. വ്യത്യസ്ഥത നിറഞ്ഞ ഒരു സിനിമയാണിത്. മലയാള സിനിമയിലാദ്യമായി ഒരു പൂവന്‍കോഴി നായകനാകുന്ന ചിത്രമാണിത്. പരീക്ഷണചിത്രമായി എത്തുന്ന ഈ സിനിമ നിര്‍മിക്കുന്നത് മലര്‍ സിനിമാസും ജോ &ടിജു സിനിമാസും ചേര്‍ന്നാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്. മലയാളത്തിലെ പ്രീയ താരങ്ങളും, ഒരു പിടി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിപിന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

യുവതാരങ്ങള്‍ അണിനിരക്കുന്ന കപ്പേളയുടെ കിടിലന്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍

ഹെലനു ശേഷം അന്ന ബെന്‍ നാ‍യികയാവുന്ന ചിത്രം കപ്പേളയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രമാണ് കപ്പേള എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദേശീയ അവാര്‍ഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, നില്‍ജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. ലൂക്ക, വരത്തന്‍ […]

ഹ്യുണ്ടേയ് ക്രേറ്റ; പുതിയ മോഡലിന്റെ ഇന്റീരിയര്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവിയായ ക്രേറ്റയുടെ പുതിയ മോഡലിന്റെ ഇന്റീരിയര്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ഓട്ടോ എക്സ്പോ 2020ല്‍ വാഹനം പ്രദര്‍ശിപ്പിച്ചെങ്കിലും ഇന്റീരീയര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. സ്പോര്‍ട്ടി ഇന്റീരിയറുമായിട്ടാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. ഹ്യുണ്ടായ്‌യുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് ക്രേറ്റയുടെ നിര്‍മാണം. നിലവിലുള്ള വാഹനത്തിന്റെ ഡിസൈനില്‍ നിന്ന് ഒരുപാട് മാറ്റങ്ങളുണ്ട് പുതിയ ക്രേറ്റയ്ക്ക്. മുന്നിലെ കാസ്കേഡിങ് ഗ്രില്ലും പുതിയ രൂപത്തിലുള്ള ഹെഡ്‌ലാംപുകളും ഭംഗി കൂട്ടുന്നതാണ്. പുതിയ വാഹനങ്ങളില്‍ കാണുന്നതുപോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകളാണ് ക്രേറ്റയിലും. എല്‍ഇഡി, ഡിആര്‍എല്‍ ഉള്‍പ്പെടുന്ന മുകള്‍ […]

വിശ്വാസത്തിലെ ചൂഷണങ്ങളെ തുറന്നുകാട്ടുന്ന ‘ട്രാന്‍സ്’, മൂവി റിവ്യൂ

ട്രാന്‍സ് -പേരില്‍ തന്നെ വ്യത്യസ്തതയുള്ള ചിത്രം. മലയാളത്തിലെ പ്രോമിംസിംഗ് ആയ സംവിധായകരിലൊരാളായ അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയഈ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. സാമൂഹ്യപ്രതിപത്തി ഉയത്തിപ്പിടിക്കുന്ന കഥയും അതിന്റെ ഏറ്റവും മികച്ച അവതരണരീതിയും വിസ്‌മയിപ്പിക്കുന്ന മേക്കിംഗും ചേരുമ്ബോള്‍ ​ട്രാന്‍സ് തീര്‍ത്തും ദൃശ്യവിരുന്നായി മാറുകയാണ്. വിജു പ്രസാദും പാസ്‌റ്റര്‍ ജോഷ്വ കാള്‍ട്ടനുംകന്യാകുമാരിയില്‍ ജോലി ചെയ്യുന്ന മോട്ടിവേഷണല്‍ ട്രെയിനറാണ് വിജു പ്രസാദ്. തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ താന്‍ മോട്ടിവേഷണല്‍ സ്‌പീച്ചുകള്‍ നടത്തുന്നത് സ്വപ്നം കണ്ടു നടക്കുന്ന […]

കൊറോണ വൈറസ് ബാധ: ജില്ലയില്‍ 56 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 56 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു. 49 പേര്‍ 28 ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 6 പേര്‍ പതിനാല് ദിവസ നീരീക്ഷണ കാലയളവ് പൂര്‍ത്തികരിച്ചവരാണ്. ജില്ലയില്‍ പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തി ട്ടില്ല. ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ആരോഗ്യ വകുപ്പിന്റെ നീരിക്ഷണത്തിലാണ്. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ എല്ലാ തലത്തിലും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി […]

കേരളത്തില്‍ ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താന്‍ കഴിഞ്ഞു : മുഖ്യമന്ത്രി

തിരുവനന്തപുരം : മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയില്‍ കേരളത്തിലെ തൊഴിലന്തരീക്ഷം മാറിയതായും ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ആഗ്രഹിക്കുന്ന ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍രംഗത്തെ അനിശ്ചിതത്വം ഈ […]

പ്രീമിയര്‍ ലീഗ്: വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. റോഡ്രിഗോ(30), കെവിന്‍ ഡി ബ്രുയിന്‍(62) എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. മത്സരത്തിന്‍രെ 78 ശതമാനവും പന്തടക്കം കാട്ടിയ സിറ്റി 20 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. മത്സരത്തിന്റെ തുടക്കംമുതല്‍ പ്രതിരോധത്തില്‍മാത്രം ശ്രദ്ധയൂന്നിയ വെസ്റ്റ്ഹാമിന് ഒരുതവണപോലും ഗോളിനടുത്തെത്താനായില്ല.

‘ദുഃഖത്തില്‍ പങ്കുചേരുന്നു’; തിരുപ്പൂര്‍ അപകടത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ പരിഗണന ചികിത്സ ലഭ്യമാക്കലിനാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കും. കോയമ്ബത്തൂരില്‍ നിന്ന് നാട്ടിലെത്താന്‍ […]

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച്‌ 26ന് തീയ്യേറ്ററുകളില്‍ എത്തും

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സൂപ്പര്‍​ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി […]