ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ എസ്‌യുവിയായ ക്രേറ്റയുടെ പുതിയ മോഡലിന്റെ ഇന്റീരിയര്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ഓട്ടോ എക്സ്പോ 2020ല്‍ വാഹനം പ്രദര്‍ശിപ്പിച്ചെങ്കിലും ഇന്റീരീയര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. സ്പോര്‍ട്ടി ഇന്റീരിയറുമായിട്ടാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. ഹ്യുണ്ടായ്‌യുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് ക്രേറ്റയുടെ നിര്‍മാണം.
നിലവിലുള്ള വാഹനത്തിന്റെ ഡിസൈനില്‍ നിന്ന് ഒരുപാട് മാറ്റങ്ങളുണ്ട് പുതിയ ക്രേറ്റയ്ക്ക്. മുന്നിലെ കാസ്കേഡിങ് ഗ്രില്ലും പുതിയ രൂപത്തിലുള്ള ഹെഡ്‌ലാംപുകളും ഭംഗി കൂട്ടുന്നതാണ്. പുതിയ വാഹനങ്ങളില്‍ കാണുന്നതുപോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകളാണ് ക്രേറ്റയിലും. എല്‍ഇഡി, ഡിആര്‍എല്‍ ഉള്‍പ്പെടുന്ന മുകള്‍ ഭാഗവും എല്‍ഇഡി സ്ട്രിപ്പ് അടങ്ങിയ താഴെയുള്ള ചെറിയ ഭാഗവും. ഇതിനൊപ്പം പുതിയ തരത്തിലുള്ള ഫോഗ് ലാംപുകളും സ്കഫ് പ്ലേറ്റും കൂടിയാകുമ്ബോള്‍ മുന്‍വശം സ്റ്റൈലിഷാകും.
സ്പ്ലിറ്റ് ടെയില്‍ ലാംപുള്ള പിന്‍വശത്തിന്റെ ലുക്ക് ആദ്യ കാഴ്ചയില്‍ തന്നെ വ്യത്യസ്തമാണ്. സില്‍വര്‍ കൂടിയ കളര്‍ ടോണും, വീല്‍ ആര്‍ച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. പഴയ ക്രേറ്റയെക്കാള്‍ വലുപ്പത്തിലും മുമ്ബനാണ് പുതിയ ക്രേറ്റ. കിയ സെല്‍റ്റോസുമായി ഒട്ടേറെ സാമ്യമുണ്ട് പുതിയ ക്രേറ്റയ്ക്ക്. ഹ്യൂണ്ടേയ്‌യും കിയയും ഒരേ കമ്ബനിയായതിനാലാവാം ഇത്. മാര്‍ച്ചിലാകും ക്രേറ്റ ലോഞ്ച് ചെയ്യാന്‍ സാധ്യത.
115എച്ച്‌പി 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍, സിവിറ്റി ഒാട്ടമാറ്റിക വകഭേദങ്ങളില്‍ ലഭ്യമാണ്. 115എച്ച്‌പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തിന് ലഭ്യമായേക്കും. ഇതിനൊപ്പം 140 എച്ച്‌പി 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള മോഡലും നിര്‍മാതാക്കള്‍ പുറത്തിറക്കിയേക്കാം, 2020 മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന പുതിയ ക്രേറ്റയുടെ വില 10 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.

