‘അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല ; വിനയ് ശര്‍മയ്ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ; ചികിത്സ വേണം’, വീണ്ടും കോടതിയെ സമീപിച്ച്‌ നിര്‍ഭയ കേസിലെ പ്രതി

ഡല്‍ഹി : തലയ്ക്കും കൈയ്ക്കും പരിക്കേറ്റെന്നും സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിര്‍ഭയ കേസിലെ പ്രതി വീണ്ടും കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജി ധര്‍മേന്ദര്‍ റാണ തിഹാര്‍ ജയില്‍ അധികൃതരുടെ വിശദീകരണം തേടി.

നിര്‍ഭയ കേസിലെ പ്രതിയായ വിനയ് കുമാര്‍ ശര്‍മ്മയാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്ച വൈകിട്ട് ഇയാള്‍ തല ഭിത്തിയില്‍ ഇടിച്ച്‌ സ്വയം പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം. വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ഇയാള്‍ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിനയ് ശര്‍മയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കണമെന്നും അഭിഭാഷകനായ എ.പി. സിങ് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഉത്തരവ് അടുത്തിടെ കോടതി പുറപ്പെടുവിച്ചിരുന്നു. പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരെ മാര്‍ച്ച്‌ മൂന്നിന് തൂക്കിലേറ്റാണമെന്നാണ് ഉത്തരവ്. ഇതിനിടയിലാണ് പ്രതികളിലൊരാള്‍ സ്വയം പരിക്കേല്‍പ്പിച്ച ശേഷം കോടതിയെ സമീപിച്ചിരിക്കുന്നത്.

prp

Leave a Reply

*