ഐ.എസ്.ബന്ധം; കണ്ണൂരില്‍ 2 പേരെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍ കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇരുവരും ഐഎസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരെല്ലാം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ […]

വിശ്വാസികളെ അഹിന്ദു എന്നതുകൊണ്ട് മാറ്റി നിര്‍ത്തേണ്ടതില്ല: കോഴിക്കോട് സാമൂതിരി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ  പിന്തുണച്ച് കോഴിക്കോട് സാമൂതിരി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി കൂടിയാണ് കോഴിക്കോട് സാമൂതിരി. ക്ഷേത്രങ്ങള്‍ വിശ്വാസത്തിന്‍റെയും ആചാരങ്ങളുടേയും കേന്ദ്രങ്ങളാണ്. അല്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അഹിന്ദു എന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ടതില്ല.  അതേസമയം തന്നെ എല്ലാ അഹിന്ദുക്കളേയും പ്രവേശിപ്പിക്കുന്നതില്‍  യോജിക്കുന്നില്ലെന്നും സാമൂതിരി വ്യക്തമാക്കി. വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണെന്നും  സാമൂതിരിയുടെ പേഴ്സണല്‍ സെക്രട്ടറി […]

ഡല്‍ഹിയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. പട്നയിലെ ഗ്രാമത്തില്‍ നിന്നാണ് മലയാളിയായ അഞ്ജലിയെയും സുഹൃത്ത് സ്തുതിയെയും കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്‍കിയ ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് ഇരുവരും പട്നയിലെത്തിയെന്ന സൂചന ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ കുട്ടികളെ  കാണാതായത്.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പട്നയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.  റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍  ഇവര്‍ അവിടെയുണ്ടെന്ന്  സ്ഥിരീകരിച്ചു. കാണാതായ പെണ്‍കുട്ടികളുടെ ചിത്രവും വിവരങ്ങളും വാട്സ്‌ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവരെ  […]

ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ എം.ജി.

കോട്ടയം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ ഒരുങ്ങി എംജി സര്‍വകലാശാല. കടലാസ് രഹിത സേവനത്തിന്‍റെ  ഭാഗമായി നാല് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കാണ് നവംബര്‍ ഒന്ന് മുതല്‍ തുടക്കമാവുക. 2017- 18 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ  ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍വകലശാല ഫീസ്, അധ്യാപകരുടെയും, ജീവനക്കാരുടെയും പി ഫ് ക്രെഡിറ്റ് സ്ലിപ്പ്, വിരമിച്ചവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്,  യോഗ്യത/ തുല്യത സര്‍ട്ടിഫിക്കറ്റ്, എന്നിവയാണ് ഓണ്‍ലൈനാവുന്നത്. ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗയായി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. […]

മെസ്സിക്കും ലോകകപ്പ് ഫുട്ബോളിനും ഐ.എസ് ഭീഷണി ?

മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐ. എസ് ഭീഷണി. കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്.  ഇസ്ലാമിക് സ്റ്റേറ്റ് വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇതിനു പിന്നിലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.  നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്‍റെ  ലോഗോയോടൊപ്പം മുഖംമൂടി […]

അതിര്‍വരമ്പ് മാറി; ഭിന്നലിംഗക്കാര്‍ക്കും ഇനി പി.എസ്.സി എഴുതാം

കൊച്ചി: ഭിന്നലിംഗക്കാര്‍ക്കും ഇനി മുതല്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി.പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ  അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭിന്നലിംഗക്കാരെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം നല്‍കാന്‍ ചീഫ് ജസ്റ്റിസ്, അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അപേക്ഷാഫോമില്‍ എഴുതാന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ […]

399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ

പുതിയ  ഡാറ്റ ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്തെത്തി. 399 രൂപയുടെ ഓഫറുകളുമായിട്ടാണ്  ഐഡിയ ഇത്തവണ എത്തിയിരിക്കുന്നത് . ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് . ഐഡിയ 399 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക്  1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു . 1 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഇതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നു .ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .

‘ആദി’ വരും നരസിംഹത്തിന്‍റെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍

മലയാളത്തിന്‍റെ  മഹാനടന്‍ മോഹന്‍ലാലിന്‍റെ  സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച   ‘നരസിംഹം’ റിലീസായിട്ട് ജനുവരി ഇരുപത്തിയാറിന് പതിനെട്ട് വര്‍ഷം തികയുകയാണ്. അതിനു ഇരട്ടി മധുരവുമായിമറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. താര പുത്രന്‍  പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ‘ആദി’യും  ഇതേ ദിവസം റിലീസാവാന്‍ പോവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദി എന്ന പ്രണവിന്‍റെ  കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഈ ചിത്രം. മുമ്പ്  ജിത്തു ജോസഫിന്‍റെ  തന്നെ ലൈഫ് ഓഫ് ജോസൂട്ടി, […]

ഐ.എസ്.ബന്ധമുണ്ടെന്നു സംശയം;കണ്ണൂരില്‍ 5 പേര്‍ പിടിയില്‍

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന അഞ്ചുപേര്‍ പിടിയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണ്​ കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവിന്‍റെ  അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.  കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍റെ  നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുന്നു. 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തിരുന്നു.  

ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി സ്ത്രീകളും

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി മുതല്‍ സ്ത്രീകളയും നിയമിക്കും.  നിയമനം ആവശ്യപ്പെട്ട് ഏഴു സ്ത്രീകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സ്ത്രീയും കൂടി കോടതിയെ സമീപിച്ചു. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലെ ജോലിക്ക് തരംതിരിവ് പാടില്ലെന്നും സ്ത്രീകള്‍ക്ക് നിയമനം നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടത്. ബിവറേജസ് ഔട്ട്ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കാവുന്നതാണെന്ന് പി.എസ്.സിയും നേരത്തെ അഭിപ്രായം അറിയിച്ചിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ […]