High Court: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ KSRTC ക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കെഎസ്‌ആര്‍ടിസിക്കെതിരെ ഇനി അക്രമം ഉണ്ടാകാത്ത വിധം നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികള്‍ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന ആക്രമണങ്ങളില്‍ 70 കെഎസ് ആര്‍ ടി സി ബസ്സുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതെത്തുടര്‍ന്നുണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്നറിയിക്കാന്‍ സര്‍ക്കാരിന് […]

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദ്ദിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു; കെ എസ് ആര്‍ ടി സി ജീവനക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ വന്ന പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ കെ എസ് ആര്‍ ടി സി ജീവനക്കാരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റുചെയ്‌തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമികള്‍ ഒളിവിലാണെന്നും, അവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണം. അതേസമയം, സംഭവത്തില്‍ കെ എസ് ആര്‍ ടി സി എം ഡി ഖേദം പ്രകടിപ്പിച്ചതിനെ കോടതി […]

E P Jayarajan | വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് എതിര്‍ക്കാനാവില്ല : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് എതിര്‍ക്കാനാവില്ല ,വര്‍ഗ്ഗീയതക്ക് പരിഹാരം മത നിരപേക്ഷതയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ . പോപുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം മുസ്ലിം സൂഹത്തെ രക്ഷിക്കുകയല്ല മറിച്ച്‌ ആര്‍ എസ് എസ്സിന് മുന്നില്‍ എറിഞ്ഞ് കൊടുക്കലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കര്‍ഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . M V Govindan: പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി: എം വി ഗോവിന്ദന്‍ പോപ്പുലര്‍ ഫ്രണ്ടും(Popular Front) ബിജെപിയും(BJP) പരസ്പരം […]

ഇത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ഉചിതമായ സമയം

സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യ​മാ​ണി​ത്. പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച്‌ 22 കാ​ര​റ്റ് സ്വ​ര്‍ണം ഗ്രാ​മി​ന് 189 ദി​ര്‍ഹം എ​ന്ന നി​ല​യി​ലേ​ക്ക് വി​ല കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 2020 മാ​ര്‍ച്ചി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്​. യു.​എ​സ്.​എ ഫെ​ഡ​റ​ല്‍ പ​ലി​ശ​നി​ര​ക്കി​ല്‍ 0.75ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​താ​ണ് പെ​ട്ടെ​ന്നു​ള്ള വി​ല​യി​ടി​വി​ന് കാ​ര​ണം. എ​ന്നാ​ല്‍, ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വി​ല​യി​ല്‍ മി​ക​ച്ച ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന ഈ ​അ​വ​സ​രം കു​റ​ഞ്ഞ സ​മ​യ​ത്തേ​ക്കു​ള്ള​താ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. വി​പ​ണി സ്ഥി​ര​ത കൈ​വ​രി​ക്കു​മ്ബോ​ള്‍ വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് അ​നു​മാ​നം. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സാ​ധ്യ​ത​ക​ള്‍ […]

മലപ്പുറം: പട്ടാപ്പകല്‍ നാട്ടുകാരെ ഭയപ്പെടുത്തി കളിത്തോക്കുമായി യുവാവിന്റെ പ്രകടനം. മലപ്പുറത്ത് ആലിങ്ങലിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പോലീസിനേയും ഒരു പോലെ വെള്ളം കുടിപ്പിച്ചത്. പൊന്നാനി സ്വദേശിയായ മറ്റൊരു യുവാവിനൊപ്പമാണ് ഇയാള്‍ ആലിങ്ങലില്‍ എത്തിയത്. ഇയാള്‍ തന്നെയാണ് പോലീസിന് വിവരം നല്‍കിയതും. ഇടയ്‌ക്ക് നിന്നാണ് ബൈക്കില്‍ കയറിയതെന്നും, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോലീസില്‍ അറിയിച്ചതെന്നും ബൈക്ക് ഓടിച്ചയാള്‍ പറയുന്നു. ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് എത്തിയതോടെ യുവാവ് അരയില്‍ നിന്ന് […]

കോഴിക്കോട് യു.പി സ്വദേശിനിയായ പതിനാറുകാരിക്ക് ക്രൂരപീഡനം; 4 യു.പി സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരി കോഴിക്കോട് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പോലീസ് പിടികൂടി. യു.പി സ്വദേശികളായ ഇകറാര്‍ ആലം (18), അജാജ് (25), ഇവരെ സഹായിച്ച ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി യു.പിയില്‍ നിന്ന് കേരളത്തിലെത്തിയത്. നാട്ടുകാരും പരിയചക്കാരുമായ നാല് പേര്‍ക്കൊപ്പമാണ് ട്രെയിനില്‍ വന്നത്. ഇവരില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കോഴിക്കോട് എത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി […]

മകളുടെ മുന്നില്‍ വെച്ച്‌ അച്ഛനെ മര്‍ദ്ദിച്ച സംഭവം: വീഡിയോ ചിത്രീകരിച്ചത് കെഎസ്‌ആര്‍ടിസി‍ ഡ്രൈവറെന്ന് സംശയം, സഹപ്രവര്‍ത്തകരുടെ ഭീഷണി മൂലം സ്ഥലം മാറ്റി

തിരുവനന്തപുരം : കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ വെച്ച്‌ അച്ഛനെ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ച്‌ ഡ്രൈവര്‍ക്കെതിരെ ഭീഷണിയുമായി സഹപ്രവര്‍ത്തകര്‍. ജീവനക്കാരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഡ്രൈവര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായിരുന്ന വി.കെ.ശ്രീജിത്തിനെ സ്വന്തം സ്ഥലമായ കോഴിക്കേട്ടേയാക്കാണ് സ്ഥലംമാറ്റിയത്. ഇയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന വിധത്തിലാണ് നടപടി. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്കു മുന്നില്‍വെച്ച്‌ അച്ഛനെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ശ്രീജിത്തിനെതിരേ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ‘മകളുടെ മുന്നിലിട്ടാണോടാ അച്ഛനെ മര്‍ദിക്കുന്നതെന്ന്’ […]

ഫ്ലക്സ്: രാഷ്‌ട്രീയപാര്‍ടിയുടെ ഹുങ്കെന്ന്‌ ഹൈക്കോടതി ; ഭാരത്‌ ജോഡോ യാത്രയല്ലെന്നും നിയം ഛോടോ യാത്രയാണെന്നും ജഡ്‌ജി

കൊച്ചി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി. ഇത് കടുത്ത നിയമലംഘനമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയല്ലെന്നും ‘നിയം ഛോടോ യാത്ര’യാണെന്നും വിമര്‍ശിച്ച ഹൈക്കോടതി, അനധികൃതമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത് രാഷ്ട്രീയപാര്‍ടിയുടെ ഹുങ്കാണെന്നും പറഞ്ഞു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. പ്രധാനമന്ത്രി എന്നൊഴിവാക്കി ഡിഗ്നിറ്ററി എന്നു പറഞ്ഞായിരുന്നു വിമര്‍ശം. ഇക്കാര്യം പറയുന്ന ജഡ്ജിയെ […]

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പിഎഫ്‌ഐ ആസൂത്രണം ചെയ്തു; അറസ്റ്റിലായ മലയാളിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബിഹാറില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ആസൂത്രണം ചെയ്തുവെന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ട്. ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് 120 കോടി രൂപ സമാഹരിച്ചു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂലായ് 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്. ഇതിനായി പരിശീലന പരിപാടികളും പോപ്പുലര്‍ ഫ്രണ്ട് […]

‘ഭാരത്​ ജോഡോ യാത്ര’ 30ന്​ കര്‍ണാടകയില്‍, സോണിയയും പ്രിയങ്കയും എത്തും

ബം​ഗ​ളൂ​രു: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ‘ഭാ​ര​ത്​ ജോ​ഡോ യാ​ത്ര’ സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തും. സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. സോ​ണി​യ​യും പ്രി​യ​ങ്ക​യും പ​​ങ്കെ​ടു​ക്കു​ന്ന ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കും. സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​രാ​വി​ലെ ഒ​മ്ബ​തു​മ​ണി​ക്കാ​ണ്​ യാ​ത്ര ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ എ​ത്തു​ക. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ഞ്ച​ന്‍​കോ​ഡ്​ താ​ലൂ​ക്കി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ […]