മ​ലേ​ഷ്യ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​ത് പി​ടി​കി​ട്ടാ​പു​ള്ളി​യാ​യ ഡോ. ​ഓ​മ​നയോ?

ത​ളി​പ്പ​റ​മ്പ്: കാ​മു​ക​നെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കെ​യ്സി​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യും ചെ​യ്ത പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ഓ​മ​ന മ​ലേ​ഷ്യ​യി​ല്‍ മ​രി​ച്ച​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ല​യാ​ളം അ​റി​യാ​വു​ന്ന സ്ത്രീ​യെ മ​ലേ​ഷ്യ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം​ വ​ന്ന​ത്. ബ​ന്ധു​ക്ക​ള്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സംശയം അറിയിക്കുകയും ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ മ​ലേ​ഷ്യ​ന്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ അ​ട​യാ​ള​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​നി മ​രി​ച്ച​ത് ഓ​മ​ന​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ഡി​എ​ന്‍​എ ടെ​സ്റ്റ് ന​ട​ത്ത​ണം. ഇ​തി​നാ​യി ബ​ന്ധു​ക്ക​ള്‍ […]

രഞ്ജി ട്രോഫി; കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ രാജസ്ഥാനെതിരേ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചു. രാജസ്ഥാന്‍റെ എട്ട് വിക്കറ്റുകള്‍  വീഴ്ത്തിയ  ജലജ് സക്സേനയാണ് കേരളത്തിന് 92 റണ്‍സിന്‍റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നിധീഷും സിജോമോനും ഓരോ വിക്കറ്റ് നേടി. 92 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 191/2 എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഓപ്പണര്‍ ജലജ് സക്സേന (90), […]

യാത്രയുടെ അനുഭവം പങ്കുവെക്കാന്‍ ‘ഒമ്പതാം വളവിനപ്പുറം’ തിയേറ്ററുകളിലേക്ക്

സംവിധായകന്‍ വി എം വിനുവിന്‍റെ  സഹോദരന്‍ അനില്‍ സംവിധാനം ചെയ്യുന്ന  ‘ഒമ്പതാം  വളവിനപ്പുറം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥയാണ് ഇതില്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക് പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്‍റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി കബീര്‍, ഷൈജു […]

5999 രൂപയ്ക്ക് 4G VoLTE സപ്പോര്‍ട്ടോടുകൂടിയ സ്മാര്‍ട്ട് ഫോണ്‍

കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ആണ് Yu Yunique 2. 5999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഈ  ഫോണ്‍ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുകയാണ് 5  ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . കൂടാതെ  1280* 720 പിക്സല്‍ റെസലൂഷന്‍ ആണ്. 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്,13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറ, 5 മെഗാപിക്സലിന്‍റെ    മുന്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. 64 ജിബിവരെ ഇതിന്‍റെ  മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് […]

പിന്നേം ”കടക്കു പുറത്ത്…”

തിരുവനന്തപുരം: ”കടക്കു പുറത്ത്” എന്ന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ തുടങ്ങിയോ എന്നൊരു സംശയം. മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിരാശരാവേണ്ടി വന്നിരിക്കുകയാണ്. യോഗം നടക്കുന്ന ഹാളില്‍ കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് , മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഹാളില്‍നിന്ന് പുറത്തിറങ്ങി. രാവിലെ മുഖ്യമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍റെ  വിവാദ യാത്രയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ […]

വിവാദങ്ങള്‍ കത്തുമ്പോള്‍ ആഗ്രയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് യോഗി ആദിത്യനാഥ്

ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കത്തി നില്‍ക്കവെ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ താജ്​മഹല്‍ സന്ദര്‍ശിക്കാനെത്തി. പൊതു ശുചീകരണം പ്രോത്​സാഹിപ്പിക്കുന്നതിനായി  ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 500 ഓളം ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്‍റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.  സഞ്ചാരികള്‍ക്കായി ആഗ്രകോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 14000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. താജ്മഹലിനെ കുറിച്ച്‌ […]

399 രൂപയ്ക്ക് 90 ജിബി ഡാറ്റയുമായി വൊഡാഫോണ്‍

എയര്‍ടെലും ,ജിയോയും  പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ  വൊഡാഫോണും  മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി എത്തിയിരിക്കുന്നു. ഇത്തവണ 90 ജിബിയുടെ ഡാറ്റയാണ് വൊഡാഫോണ്‍  നല്‍കുന്നത് .ഓഫറുകള്‍ മനസിലാക്കാം പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കാണ് ഇത്തവണ ഈ ഓഫറുകള്‍ ലഭിക്കുന്നത് . 399 രൂപയുടെ റീച്ചാര്‍ജില്‍ 90 ജിബിയുടെ ഡാറ്റ ലഭിക്കുന്നു . ഇതിന്‍റെ  വാലിഡിറ്റി ലഭിക്കുന്നത് 6 മാസത്തേക്കാണ് .അതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,എസ്എംഎസ് എന്നിവയും ഈ ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട് . അതുകൂടാതെ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫറുകളും വൊഡാഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിലും  […]

ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നു ഉത്തരകൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍ പറഞ്ഞു. ഏകാധിപതി കിം ജോങ് ഉന്നിന്‍റെ  ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ  വാക്കുകള്‍ തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറായാല്‍ മൂന്നര […]

കോടിയേരിയുടെ ജന ജാഗ്രതാ യാത്ര വിവാദത്തില്‍ ; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ജന ജാഗ്രതാ യാത്ര വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.  ജന ജാഗ്രതായാത്രയുടെ സ്വീകരണത്തില്‍  അദ്ദേഹം ഉപയോഗിച്ചത് കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന മുസ്ലീംലീഗിന്‍റെ വാദം കേട്ട മുഖ്യമന്ത്രി, പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്‍റെ  ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. എന്നാല്‍  കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും  കാരാട്ട് […]

ഉത്തര്‍പ്രദേശില്‍ മേല്‍ജാതിക്കാരിയുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ കൊലപ്പെടുത്തി.

ലക്നൗ:  ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ജാതിക്കാരുടെ ക്രൂരതയില്‍ ദാരുണാന്ത്യം. എട്ടു മാസം ഗര്‍ഭിണിയായിരുന്ന  ബുലന്ദ്ഷര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 15നായിരുന്നു സംഭവം. മേല്‍ജാതിക്കാരുടെ വീടുകളില്‍നിന്നു മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ജോലിയുടെ ഭാഗമായി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജു ദേവിയെന്ന സ്ത്രീയുടെ വീട്ടിലെത്തിയതായിരുന്നു യുവതി.  ചവറുശേഖരിക്കുന്നതിനിടെ ഒരു റിക്ഷയില്‍ തട്ടി സാവിത്രി നിലത്ത് വീണു. ഇതിനിടയില്‍ ആ വീട്ടിലെ ബക്കറ്റ് അറിയാതെ തട്ടിപ്പോവുകയും ചെയ്തു. ഇതോടെയാണ് […]