അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം… റീക്കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്

ഇക്കാലത്ത് വാട്സ്‌ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കാം. എന്തുകാര്യമുണ്ടായാലും ആദ്യം എത്തുന്നത് വാട്സ്‌ആപ്പുകളിലേക്കാണ്. ഇപ്പോഴിതാ  പുതിയ പുതിയ പരീക്ഷണങ്ങളുമായി  വാട്സ്‌ആപ്പ് നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സംവിധാനമുള്ള റീക്കോള്‍  അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറുമായാണ്  വാട്സ്‌ആപ്പ് ഇത്തവണ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അയച്ച മെസേജുകള്‍ അണ്‍സെന്‍റ് ചെയ്ത് നീക്കാം. ഇതോടൊപ്പം ഇമോജികള്‍ ത്രീഡി രൂപത്തില്‍ പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്സ്‌ആപ്പിന്‍റെ  അപ്ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്. ആദ്യം […]

മഴ ശക്തം;കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി

മട്ടന്നൂര്‍:  മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകള്‍ വെള്ളത്തിലായിയിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് കല്ലേരിക്കര, കാര, പേരാവൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്. ഓവുചാല്‍  കവിഞ്ഞ് കുത്തിയൊഴുകിയ വെള്ളമാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലുമെത്തിയത്. കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും ചെയ്തു. വിമാനത്താവള പദ്ധതിപ്രദേശത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച്‌ ഓവുചാലും തോടുകളും നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗ്യ ശൂന്യമായിരിക്കുകയാണ്.    

പണിപറ്റിച്ച് ആധാര്‍ കാര്‍ഡ്

ഡെറാഡൂണ്‍:  ഹരിദ്വാറിനടുത്ത ഗൈന്ധി ഖട്ട ഗ്രാമ വാസികളെല്ലാം ജനിച്ചത് ജനുവരി ഒന്നിന്!. വല്യുമ്മയുടെ പ്രായം 22 ഉം ചെറുമകന് 60 ഉം!. സംഭവം മറ്റൊന്നുമല്ല, ആധാര്‍ കാര്‍ഡാണ് വമ്പന്‍ തെറ്റുകളുമായി പണിപറ്റിച്ചത്. ഇവിടുത്തെ  എണ്ണൂറു  കുടുംബങ്ങളുടെയും ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്ന് എന്നാണ് ജനന തീയതിയായി പ്രിന്‍റ് ചെയ്തിരിക്കുന്നത്.ആധാര്‍ എന്‍റോള്‍മെന്‍റ് സേവനം നല്‍കിയ സ്വകാര്യ ഏജന്‍സിക്ക് പറ്റിയ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ജനനതീയതിയില്‍ മാത്രമല്ല  പ്രായം രേഖപ്പെടുത്തിയ സംഭവവും പരാതിയില്‍ ലഭിച്ചിട്ടുണ്ട്. ആധാറിലെ തെറ്റുകള്‍ തങ്ങള്‍ക്ക് സാമൂഹിക […]

മാധ്യമപ്രവര്‍ത്തകനു നേരെ ഭീഷണിയുമായി രാധേ മാ

സാംഭാല്‍: ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയതുമാണ്. ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്  ക്ഷുഭിതയായത്. വീഡിയോ കാണാം. മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും ക്യാമറകള്‍ എടുത്ത് പുറത്തു പോകാനും അവര്‍ ആവശ്യപ്പെട്ടു. പതിനഞ്ചു  ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. അതേസമയം, തന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും, തനിക്ക് അതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനപീഡനം […]

സ്വര്‍ണവില കൂടി

കൊച്ചി:  സ്വര്‍ണ്ണ വില ഉയര്‍ന്നും താഴ്ന്നും കൊണ്ടിരിക്കുകയാണ്. സ്വര്‍ണ വില ഇന്ന് പവന് 80 രൂപവര്‍ധിച്ചു. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. 22,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

അഹമ്മദ് പട്ടേലിന് ഭീകരരുമായി ബന്ധം? വിജയ് രൂപാണി

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് എം പി അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. രണ്ട് ദിവസം മുമ്പ് ഭീകര വിരുദ്ധ സ്വാഡ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഖാസിം എന്ന ഭീകരന്‍ അഹമ്മദ് പട്ടേലിന് ബന്ധമുളള സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ എക്കോ ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്നു. ഇതിന് പട്ടേല്‍ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായവര്‍ ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇവര്‍  അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടിരുന്നു. അതിനാല്‍ത്തന്നെ ഇവര്‍ […]

പതിനാറുകാരനെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തരപുരം: തലസ്ഥാനത്ത് പതിനാറുകാരനെ  മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ച്‌ അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുമ്പില്‍ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധാര്‍ഹാമാണെന്നാണ് അദ്ദേഹം പറയുന്നത്.  

വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ദിനംപ്രതി നിരവധി ഓഫറുകളുമായി  വോഡഫോണ്‍ മറ്റു ടെലികോം കമ്പനികളെ മുട്ടുകുത്തിച്ച്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ  കിടിലന്‍ പ്ലാനുമായി വോഡഫോണ്‍ വീണ്ടും വന്നിരിക്കുകയാണ്. ഒരാഴ്ച കാലയളവില്‍ ഏതൊരു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ അധിക ഡാറ്റ എന്നിവ നല്‍കുന്ന സൂപ്പര്‍ വീക്ക് പ്ലാനാണ് വോഡാഫോണ്‍ അവതരിപ്പിച്ചത്. ഇത് പ്രകാരം 69 രൂപയുടെ റീച്ചാര്‍ജ്ജില്‍ ഏതു നെറ്റ് വര്‍ക്കിലേക്കും   അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 500എംബി 4ജി ഡാറ്റയും ഏഴു ദിവസത്തെ കാലാവധിയോടു കൂടി  ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായിരിക്കും. വോഡാഫോണിന്‍റെ ഏതെങ്കിലും റീട്ടെയില്‍ […]

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദാഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.  രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്‍റെ  ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു. 2019 ല്‍ ടെക്നോ സിറ്റി പൂര്‍ത്തിയാകുമ്പോള്‍ 1 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്നും കൂടാതെ   രാജ്യത്തിന്‍റെ  സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി,  ഡിജിറ്റല്‍ […]

താമരശ്ശേരി ചുരത്തില്‍ കെഎസ്‌ആര്‍ടിസി വഴി മുടക്കി; ഗതാഗത തടസ്സം മണിക്കൂറുകള്‍ പിന്നിട്ടു

വൈത്തിരി:  കെഎസ്‌ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.  മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണമായ പരിഹാരം ആയിട്ടില്ല. രാവിലെ ആറു മണിയോടെ കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. അതിനാല്‍  വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടര്‍ന്നു ഗതാഗതം താറുമാറായിരുന്നു. […]