കണ്ണിറുക്കുന്ന പെണ്‍കുട്ടിയായല്ല ഒരു നടിയായി അംഗീകരിക്കൂ; പ്രേക്ഷകരോട് പ്രിയ വാര്യര്‍

മുംബൈ: കണ്ണു ചിമ്മുന്ന പെണ്‍കുട്ടി ആയല്ല, തന്നെ ഒരു നടിയായി അംഗീകരിക്കണമെന്ന് പ്രിയ പ്രകാശ് വാര്യര്‍. വിക്കി കൗശല്‍ നായകനായ ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ അപേക്ഷ. സിനിമയുടെ പ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു പ്രിയയും. വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്. അത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രിയ പറഞ്ഞു. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ […]

ആക്ഷന്‍രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍; ‘ഒടിയ’ന്‍റെ ചിത്രീകരണ വീഡിയോ പുറത്ത്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. Dedication 🙏🏻Mohanlal sir ❤️🙂 Posted by Peter Hein on Wednesday, January 16, 2019 മരത്തിനുമുകളില്‍ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. സമര്‍പ്പണം (ഡെഡിക്കേഷന്‍) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന്‍ വിഡിയോ പങ്കുവെച്ചത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. […]

ആ വീഡിയോ വ്യാജം, ടൊവിനോയും പിഷാരടിയും അപമാനിച്ചിട്ടില്ല: വിനയ് ഫോര്‍ട്ട്‌- video

കൊച്ചി: അല്‍ഫോന്‍സ് പുത്രന്‍റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന്‍ വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടൊവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന വാര്‍ത്തകളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ടൊവിനോയ്ക്കും രമേശിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വൈറലായ വീഡിയോയുടെ താഴെ താരങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട് എത്തി. വീഡിയോകളിലും വാര്‍ത്തകളിലും കാണുന്നത് പോലെ യാതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധാരണ ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയെടുത്ത […]

ലെനിന്‍ രാജേന്ദ്രന്‍റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിന്‌ വെയ്ക്കും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ വൈകിട്ട് തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലുള്ള വസതിയിലെത്തിച്ചിരുന്നു.  ആയിരങ്ങള്‍ യാത്രാമൊഴി നല്‍കാനെത്തി. 1953ല്‍ മലയിന്‍കീഴ് പഞ്ചായത്തിലെ ഊരൂട്ടമ്പലം രാജേന്ദ്ര വിലാസത്തില്‍ എം. വേലുക്കുട്ടി, ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. ഊരൂട്ടമ്പലം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം […]

ഡിസ് ലൈക്ക് ചെയ്തു പരിഹസിക്കുന്നവരോട് പ്രിയാ വാര്യര്‍ക്ക് പറയാനുളളത്‌

മുബൈ: മലയാളത്തിലെ യുവനായിക പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായ ടീസറിന് യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ട്രെയിലറിനെയും പ്രിയയെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടീസറില്‍ ഗ്ലാമര്‍ ലുക്കിലും സിഗരറ്റ് വലിച്ചുമൊക്കെ പ്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയ. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും അതിന്‍റെതായ പരിഭ്രമമുമുണ്ടെന്നും താരം പറയുന്നു. ‘ടീസര്‍ കാണാനും […]

‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ’ ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മ നടപടിക്കൊരു​ങ്ങി ബോ​ണി ക​പൂ​ര്‍. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പറയുന്നതെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഇതും ചിത്രത്തിന്‍റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ശ്രീദേവി എന്നത് ഒരു സാധാരണ […]

മഞ്ജുവിനെ വീണ്ടും പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; പരിഹാസം ട്വിറ്ററിലൂടെ

കൊച്ചി: മഞ്ജു വാര്യരെ പരോക്ഷമായി പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൊടുത്ത മറുപടി ചര്‍ച്ചയാകുന്നു. മഞ്ജുവിന്‍റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്‍റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. ‘ഈ മണിക്കൂറിലും സിനിമയെ […]

ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ രാത്രിയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ലെനിന്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് […]

ടെലിബ്രാന്‍ഡ് ഷോ അല്ല; ഇത് വേറെ ലെവല്‍ കല്യാണം വിളി- video viral

കൊച്ചി: കാലം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും ക്ഷണ രീതികളും അടക്കം മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടുന്നവയാണ് വിവാഹ സേവ് ദി ഡേറ്റ് വീഡിയോകള്‍. പല വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള ഇത്തരം വീഡിയോകള്‍ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ‘ഞാന്‍ പ്രകാശന്‍’ ടീസര്‍ മോഡല്‍ രീതിയിലൊരുക്കിയ സേവ് ദി ഡേറ്റ് വീഡിയോ. അതിലൊക്കെ നിന്നും തികച്ചും വ്യത്യസ്തതയുള്ള ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഈ സേവ് […]

ഗ്ലാമറസായി പ്രിയാ വാര്യര്‍; ‘ശ്രീദേവി ബംഗ്ലാവി’ന്‍റെ ടീസര്‍ പുറത്തിറക്കി

ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കി. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. […]