ഓടുന്ന ട്രെയിനില്‍ യുവനടിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച്‌ ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് […]

ചാലക്കുടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച; 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ മോഷണം നടന്നത് ഇന്നലെയാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍. ജ്വല്ലറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളെ കുറിച്ച്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ […]

തുള്ളല്‍ കലയുടെ അവിസ്മരണീയ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദൻ വിടവാങ്ങി

തൃശ്ശൂര്‍: തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അഭിനേതാവ് എന്നതിനേക്കാള്‍ പ്രശസ്തനായ തുള്ളല്‍ കലാകാരന്‍ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തിയായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആമക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം.   പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ ബഹറിന്‍ എന്നീ […]

ഏറെ കാത്തിരിപ്പിനൊടുവില്‍ ഭാവന-നവീന്‍ വിവാഹം ഇന്ന്

തൃശ്ശൂര്‍: ആരാധകര്‍ കാത്തിരുന്ന നടി ഭാവനയുടെ വിവാഹം ഇന്ന് തൃശ്ശൂരില്‍. രാവിലെ ഒമ്പതിന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നട സിനിമാ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തി. ഇതോടെ നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു വിരാമമായി. ജവഹർ ഓഡിറ്റോറിയത്തിൽ വച്ചാണ് മറ്റ് ചടങ്ങുകൾ. വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. സിനിമാ രംഗത്തു നിന്നുള്ളവർക്ക് വൈകുന്നേരം ലുലു കൺവെൻഷൻ സെന്‍ററിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.  […]

സംസ്ഥാന സ്കൂള്‍ കലോത്സവം; കിരീടത്തില്‍ വീണ്ടും മുത്തമിട്ട്‌ കോഴിക്കോട്

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്മാരായി. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കലാകിരീടം കരസ്ഥമാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. പാലക്കാടിന്‍റെ ആറ് അപ്പിലുകളിലാണ് അന്തിമ തീരുമാനം വരാനുള്ളത്. അഞ്ച്ദിവസം നീണ്ട കലോത്സവ രാവുകള്‍ സമാപിച്ചപ്പോള്‍ 895 പോയിന്‍റുമായാണ് കോഴിക്കോട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. മത്സര ദിവസങ്ങള്‍ നാലായി കുറച്ച്‌ 24 വേദികളിലാണ് ഇത്തവണത്തെ കലോത്സവം നടന്നത് 893 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായി മലപ്പുറം 875 പോയിന്‍റ് , കണ്ണൂര്‍ , തൃശൂര്‍ ജില്ലകള്‍ […]

ചെരുപ്പിനുള്ളില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: സ്കൂള്‍ കലോത്സവത്തിനിടെ ചെരുപ്പില്‍ ഒളിപ്പിച്ച ക്യാമറയുമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്‍പ്പതുകാരനാണ്  പിടിയിലായത്. കലോത്സവ നഗരിയില്‍ ചുറ്റിക്കറങ്ങുന്നയാളുടെ നടത്തത്തിലെ അസ്വാഭാവികതയാണ് പൊലീസ് ശ്രദ്ധിച്ചത്. പന്തികേടു തോന്നിയതിനെത്തുടര്‍ന്ന് ഷാഡോ പൊലീസ് ഇയാളുടെ പിന്നാലെ കൂടുകയായിരുന്നു. ചെരിപ്പില്‍ ഒളിപ്പിച്ചു വച്ച കാമറ കൊണ്ട് ഷൂട്ടിങ് നടത്തുകയാണ് കക്ഷിയെന്ന് ബോധ്യപ്പെട്ടതോടെ കയ്യോടെ പിടി കൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്‍റെ മുകള്‍ ഭാഗം മുറിച്ച്‌ […]

കലാമാമാങ്കത്തിന് ഇന്ന്‍ കൊടിയിറക്കം

തൃശൂര്‍: 58-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം.  കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 874 പോയിന്‍റുമായി കോഴിക്കോട് ജില്ല തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലെ തനിയാവര്‍ത്തനം തൃശൂരില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്. 868 പോയിന്‍റുമായി പാലക്കാടും 855 പോയിന്‍റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്‍റ് വീതം നേടി തൊട്ടുപിന്നിലുണ്ട്. നാലിനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ ഉള്ളത്. ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്‌ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മത്സരങ്ങള്‍. മത്സരങ്ങള്‍ […]

അപ്പീലുകളുടെ ആദിക്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അനിയന്ത്രിതമായ അപ്പീലുകളുടെ ആദിക്യം കുറയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അപ്പീലുകള്‍ അനുവദിക്കും മുമ്പ് തങ്ങളുടെ ഭാഗവും കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇക്കാര്യത്തില്‍ അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടു വരുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

കലാമാമാങ്കത്തിന് നാളെ തിരി തെളിയും; സാംസ്കാരിക നഗരി ഒരുങ്ങികഴിഞ്ഞു

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സാംസ്കാരിക നഗരിയില്‍ തിരിതെളിയാന്‍ ഒരു ദിവസം മാത്രം ബാക്കി. ആര്‍ഭാടമൊഴിവാക്കി സര്‍ഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ് കലോത്സവം നടക്കുക. തേക്കിന്‍കാട്‌ മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ വിദ്യാഭ്യാസ ഡയറക്ടർ കൊടിയുയർത്തും.  മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും. നാളെ രാവിലെ […]

കുതിരാന്‍ തുരങ്കത്തിന്‍റെ  നിര്‍മാണം അഗ്നിസുരക്ഷാ അനുമതി തേടാതെയെന്ന്‍ റിപ്പോര്‍ട്ട്

തൃശൂര്‍: കേരളത്തിലെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തിന്‍റെ  നിര്‍മാണം അഗ്നിസുരക്ഷാ അനുമതി തേടാതെയെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണത്തിനെതിരെ അഗ്നിസേനാ മേധാവി ടോമിന്‍ തച്ചങ്കരിയാണ് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചത്. നിര്‍മാണം തുടങ്ങും മുന്‍പ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സേനാ മേധാവി ടോമിന്‍ തച്ചങ്കരി പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നത്. ഒരു കിലോ മീറ്റര്‍ ദൂരത്തിലുള്ള തുരങ്കങ്ങളുടെ പണി പൂര്‍ത്തിയാക്കി ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കയാണ്.  ഉദ്ഘാടനത്തിന് മുന്‍പ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. അതീവ […]