രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തിആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത

തൃശൂര്‍: ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയ രോഗിയെ ഡ്രൈവര്‍ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി. പാലക്കാട് നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറാണ് രോഗിയോട് ക്രൂരമായി പെരുമാറിയത്. ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയപ്പോല്‍ പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് പറഞ്ഞു. സ്വയം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗിക്ക് അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവര്‍ സ്ട്രെച്ചര്‍ ഉള്‍പ്പടെ രോഗിയെ വാഹനത്തിന് പിറകില്‍ തലകീഴായി നിര്‍ത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവര്‍ പകര്‍ത്തുകയും ചെയ്തു. സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി […]

ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക: ട്രെയിനുകള്‍ വൈകും

തൃശൂര്‍: ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക കണ്ടതിനെ തുടര്‍ന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. രാവിലെ 7.15ന് പൂങ്കുന്നം റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അര മണിക്കൂറെടുത്താണ് എന്‍ജിന്‍ തകരാര്‍ പരിഹരിച്ചത്. ഈ സമയമത്രയും ട്രെയിന്‍ ഗതാഗതം മുടങ്ങി. പാസഞ്ചര്‍ ട്രെയിന്‍ പിന്നീട് തൃശൂരില്‍ യാത്ര ഉപേക്ഷിച്ചു.  ഇതുവഴി എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിര്‍ത്തണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് കിട്ടിയത് പഴയ ബെല്‍റ്റും പൊട്ടിയ ഷൂസും

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയയാള്‍ക്ക് ലഭിച്ചത് പഴയ സാധനങ്ങള്‍. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഈ മാസം 15ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമൈസ് എന്‍റര്‍പ്രൈസസില്‍ നാലായിരം രൂപയടച്ച്‌ ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കി. പിന്നീട്, സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തി തുക അടച്ച്‌ പാഴ്സല്‍ വാങ്ങി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. കവറിനുള്ളില്‍ […]

പാ​വ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്

തൃ​ശൂ​ര്‍: പാ​വ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്. പാ​വ​ങ്ങ​ളി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും പാ​ര്‍​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ അ​തി​ല്‍ മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാ​ര്‍​ട്ടി​യു​ടെ സ്വ​ത​ന്ത്ര സ്വാ​ധീ​ന​ശ​ക്തി വ​ര്‍​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ക​ഴി​ഞ്ഞാ​ല്‍ സം​സ്ഥാ​ന​മാ​കെ സ്വാ​ധീ​നം സി​പി​ഐ​ക്കാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂണ്ടിക്കാട്ടുന്നു.    

കോളേജ് ബസ് തലയില്‍ക്കൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്‍റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങി. കയ്പ്പമംഗലം സ്വദേശി തൊട്ടുപറമ്പില്‍ വീട്ടില്‍ വേലായുധന്‍ മകന്‍ ബിജു(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന്‍ രാവിലെയായിരുന്നു അപകടം. ചേര്‍പ്പു ഭാഗത്തു നിന്നു തൃശൂരിലേയ്ക്കു വരികയായിരുന്നു ബിജു. ബിജു ഓടിച്ചിരുന്ന ബൈക്കു മുന്നില്‍ പോകുകയായിരുന്നു ബൈക്കില്‍ ഇടിച്ചു നിയന്ത്രണം വിട്ടു. തുടര്‍ന്നു റോഡിലേയ്ക്കു തെറിച്ചു വീണ ബിജുവിന്‍റെ തലയില്‍ കൂടി തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടയ്ക്കു പോകുകയായിരുന്ന ക്രൈസ്റ്റ് കോളേജ് ബസിന്‍റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. […]

വാല്‍പ്പാറയില്‍ നാല് വയസുകാരനെ കൊന്ന പുലിയെ പിടിച്ചു

അതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്‍റെ സമീപത്ത് വനംവകുപ്പ്  വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് പുലിപെട്ടത് . കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശി മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍ നിന്നും കുട്ടിയെ പുലി പിടിക്കുകയായിരുന്നു അമ്മ അടുക്കയിലായിരുന്ന സമയത്താണ് കുട്ടിയെ പുലി പിടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ ശരീരം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പുലിയെ […]

ചലച്ചിത്ര നിര്‍മ്മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. 

തൃശ്ശൂര്‍: നിര്‍മ്മാതാവും ചാന്ദ്വി ക്രിയേഷന്‍സ് പാര്‍ട്ട്ണറുമായ ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അഞ്ചരയോടെയായിരുന്നു അന്ത്യം. റോമന്‍സ്, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഗ്രീറ്റിംഗ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. ചിത്രീകരണം നടക്കുന്ന വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മ്മിച്ച ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജന്‍ ബോള്‍ഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. അമ്മ: ശാരദ ഭാര്യ: പുഷ്യ(അധ്യാപിക, എസ്‌എന്‍ കോളേജ്, മാല്യങ്കര). മക്കള്‍; നവീത്, നവരംഗ്. സഹോദരങ്ങള്‍; […]

അതിരപ്പള്ളിയില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: അതിരപ്പള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം. മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്.  മാതാവിന്‍റെ  നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി […]

സുജിത്ത് വധക്കേസ്; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിവെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ്  മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മിഥുനെ പിടികൂടാനായി പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ പൊലീസിന്‍റെ പിടിയിലാകുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ ഇരിങ്ങാലക്കുട […]

സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: യുവനടി സനുഷയെ ട്രെയിന്‍ യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച ആന്‍റോ ബോസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എസി-എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനുഷയെ സഹയാത്രികനായ തമിഴ്നാട് വില്ലുകുറി സ്വദേശിയായ ആന്‍റോ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സനൂഷയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന്  സനുഷ പറഞ്ഞിരുന്നു.  ഉറക്കത്തില്‍ ആരോ ചുണ്ടില്‍ […]