ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് കിട്ടിയത് പഴയ ബെല്‍റ്റും പൊട്ടിയ ഷൂസും

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയയാള്‍ക്ക് ലഭിച്ചത് പഴയ സാധനങ്ങള്‍. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

ഈ മാസം 15ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമൈസ് എന്‍റര്‍പ്രൈസസില്‍ നാലായിരം രൂപയടച്ച്‌ ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കി.

പിന്നീട്, സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തി തുക അടച്ച്‌ പാഴ്സല്‍ വാങ്ങി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്.

കവറിനുള്ളില്‍ ഒരു ഷൂവും പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ ബെല്‍റ്റും കടലാസുകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പോസ്റ്റോഫീസില്‍ പരാതി നല്‍കിയ രാഹുല്‍ മതിലകം പൊലീസിലും പരാതി നല്‍കി.

prp

Related posts

Leave a Reply

*