ഓണ്‍ലൈന്‍ തട്ടിപ്പിനായി ട്രൂ കോളര്‍ ആയുധമാക്കി ഉത്തരേന്ത്യന്‍ ലോബികള്‍

കൊച്ചി: കേരളത്തില്‍ എ.ടി.എം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസ് സര്‍വ സന്നാഹങ്ങളും പ്രയോഗിക്കുമ്പോള്‍ തട്ടിപ്പിന് പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ് ഉത്തരേന്ത്യന്‍ ലോബികള്‍. മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ആയുധമാക്കിയാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. കൈയിലുള്ള നമ്പര്‍ ട്രൂ കോളറില്‍ ഡയല്‍ ചെയ്ത് പേര് മനസിലാക്കിയാണ് തട്ടിപ്പ്. പേരുമനസിലാക്കിയാലുടന്‍ ആളെ വിളിച്ച്‌ ചിപ്പ് എ.ടി.എം കാര്‍ഡിലേക്ക് ഉടന്‍ മാറണമെന്നും അല്ലെങ്കില്‍ കാര്‍ഡ് ബ്ലോക്കാവുമെന്നും പിഴയടയ്‌ക്കേണ്ടി വരുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി കോള്‍സെന്റര്‍ മാതൃകയില്‍ […]

ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് കിട്ടിയത് പഴയ ബെല്‍റ്റും പൊട്ടിയ ഷൂസും

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയയാള്‍ക്ക് ലഭിച്ചത് പഴയ സാധനങ്ങള്‍. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഈ മാസം 15ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമൈസ് എന്‍റര്‍പ്രൈസസില്‍ നാലായിരം രൂപയടച്ച്‌ ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കി. പിന്നീട്, സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തി തുക അടച്ച്‌ പാഴ്സല്‍ വാങ്ങി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. കവറിനുള്ളില്‍ […]