മുഖത്തെ പാടുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ..?പരിഹാരം ഉടനടി

മുഖക്കുരുവും ,കരിവാളിപ്പും ,മുഖത്തെ കറുത്ത പാടുകളുമെല്ലാം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരു അഭംഗിയാണ്. എല്ലാവരും സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടാണല്ലോ അണിഞ്ഞൊരുങ്ങി നടക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. കൗമാര പ്രായത്തില്‍ സൗന്ദര്യത്തിനു സ്ത്രീയും പുരുഷനും വളരെ ഏറെ പ്രാധാന്യം നല്‍കുന്നു .കൗമാര പ്രായത്തില്‍ കടന്നു വരുന്ന മുഖക്കുരുവും കറുത്ത പാടുകളും മുഖത്തിനെ മാത്രമല്ല യുവാക്കളുടെ മനസ്സിനെ വരെ ബാധിക്കുന്നു . ഈ പാടുകള്‍ മാറ്റാന്‍ വേണ്ടി എത്ര പണം ചിലവാക്കിയും ക്രീമുകളും മരുന്നുകളും ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. രാസവസ്തുക്കള്‍ അടങ്ങി […]

വെണ്മയുള്ള പല്ലിന് വെളിച്ചെണ്ണ മതി..

ശരീര സൗന്ദര്യം പോലെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പല്ലിന്‍റെ ആരോഗ്യം. പല്ലിന്‍റെ ആരോഗ്യം മാത്രമല്ല, പല്ലിന്‍റെ വെണ്മയും ഉറപ്പുമെല്ലാം ഉറപ്പുവരുത്തേണ്ടത് ഏറെ അത്യാവശ്യമാണ്. പല്ലു തേയ്ക്കുന്നതിന് നാം ടൂത്ത് പേസ്റ്റാണ് സാധാരണ ഉപയോഗിയ്ക്കാറ്. എന്നാല്‍ പല ടൂത്ത് പേസ്റ്റുകളും അത്ര ആരോഗ്യകരമല്ലെന്നു വേണം പറയാന്‍. ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ് ഇവ. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷവുമുണ്ടാക്കും. പല്ലു തേയ്ക്കുന്ന പേസ്റ്റിനൊപ്പം അല്‍പം വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേച്ചാലോ, കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. വെളിച്ചെണ്ണയും […]

രാത്രി ലൈറ്റണച്ച്‌ മൊബൈലുപയോഗിക്കുന്നവര്‍ ജാഗ്രതൈ

നമ്മളില്‍ പലരുടെയും ശീലമാണ് കിടന്നാലും എന്തെങ്കിലും മെസ്സേജുകള്‍ വന്നോ എന്നു നോക്കാന്‍ ഇടയ്ക്ക് മൊബൈല്‍ തുറക്കുന്നത്. ഹോട്ട്സ്റ്റാറിലും യുട്യൂബിലും സിനിമകള്‍ കാണും. അല്‍പ്പനേരം കൂടി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തുടരും. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. വെളിച്ചമില്ലാത്ത ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട്ഫോണ്‍ രാത്രി വെളുക്കും വരെ ഉപയോഗിക്കുന്നവരുടെ കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ലണ്ടനില്‍നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കൊണ്ടെത്തിച്ചത്. ട്രാന്‍സിയെന്‍റ് സ്മാര്‍ട്ഫോണ്‍ ബ്ലൈന്‍ഡ്നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് […]

പെട്ടെന്നു വെളുക്കാന്‍ കടലമാവിന്‍റെ മാജിക്ക്

വെളുത്ത ചര്‍മം കിട്ടാന്‍ മോഹിയ്ക്കാത്തവര്‍ ചുരുങ്ങും. വെളുപ്പുനിറം കുറേയൊക്കെ പാരമ്പര്യമാണ്. വെളുപ്പു നിറം നല്‍കുമെന്നവകാശപ്പെട്ട് പല ക്രീമുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഗുണം നല്‍കുകയാണെങ്കില്‍ തന്നെ എന്തെങ്കിലും പാര്‍ശ്വഫലവുമുണ്ടാകും. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ പോലും സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ കാരണമാകും. ഇത്തരം കാര്യങ്ങള്‍ കണക്കാക്കുമ്പോള്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതാണ് സൗന്ദര്യത്തിന് ഏറ്റവും ഉത്തമം. ഇവ ഗുണം ഉറപ്പു നല്‍കും. ദോഷങ്ങള്‍ ഉണ്ടാക്കുകയുമില്ല. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും അടുക്കളയില്‍ നിന്നും ലഭിയ്ക്കാവുന്നതേയുള്ളൂ. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ […]

സ്ലിം ബ്യൂട്ടിയാകാന്‍ എളുപ്പവഴികള്‍

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ച് വഴികള്‍. 1. വെള്ളം കുടിക്കുക വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം നന്നായി കുടിക്കണം.   2. ആഹാരം കഴിഞ്ഞാല്‍ നടക്കുക കഴിച്ച ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ കയറിയ അമിതമായ കലോറി നടക്കുന്നതിലൂടെ പരിഹരിക്കാം. […]

ബെഡ് കോഫീ കുടിക്കുന്ന ശീലമുണ്ടോ..? മാറ്റാന്‍ സമയമായി

ബെഡ് കോഫീ കുടിക്കുക എന്നത് ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ക്കം ഉണരുമ്പോഴേ ഒരു കാപ്പി കുടിച്ച്‌ ദിവസം തുടങ്ങുന്നത് ഒരു ട്രെന്‍ഡ് ആണെന്നു തന്നെ പറയാം.  ഈ ശീലം ഒരു ദുശ്ശീലമാമോ അതോ നല്ല ശീലമാണോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല. ബെഡ് കോഫീ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വെറും വയറ്റില്‍ കാപ്പി കുടിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. വെറും വയറ്റില്‍ കാപ്പി കുടിച്ചാല്‍ വയറില്‍ ആസിഡ് ഉല്‍പ്പാദനം കൂടും. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് […]

സൗന്ദര്യപ്രശ്നങ്ങള്‍ ഉറക്കം കെടുത്തുന്നുവോ? വളരെ കുറഞ്ഞ ചിലവില്‍ പരിഹാരം

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫേഷ്യല്‍ ചെയ്തിട്ടും മുഖത്തെ പാടുകളും ചുളിവുകളുമൊന്നും മാറുന്നില്ലേ ? പേടിക്കേണ്ട. വളരെ കുറഞ്ഞ ചിലവില്‍ സമയനഷ്ടം തീരെ ഇല്ലാതെയുള്ള ഒരു സൗന്ദര്യസംരക്ഷണ മാര്‍ഗം. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗമാണിത്. പറഞ്ഞ് വരുന്നതെന്താണെന്നു വെച്ചാല്‍ ഏവര്‍ക്കും പരിചിതമായ വൈറ്റമിന്‍ ഇ ക്യാപ്സൂളിനെ കുറിച്ചാണ്.   മുഖത്തിന് മാത്രമല്ല പൊതുവെ ഏതൊരാളേയും അലട്ടുന്ന മിക്ക സന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരമായ ഒന്നാണ് വൈറ്റമിന്‍ ക്യാപ്സൂള്‍. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടുന്ന ക്യാപ്സൂള്‍ […]

നിറം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും വെറും വയറ്റില്‍ വെള്ളം

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെയാണ്. ഇത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണിത്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോള്‍ അതു പുറത്തു കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കില്‍ വയര്‍ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കുന്നു. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയര്‍ […]

കുറച്ച് ശ്രദ്ധ കൊടുക്കൂ.. മുടികൊഴിച്ചില്‍ പമ്പകടക്കും

എത്രയൊക്കെ തലമുറ മാറി വന്നാലും ഇടതൂര്‍ന്ന മുടി എന്നും സ്ത്രീകളുടെ ആഗ്രഹമാണ്. ഇന്നത്തെ കാലത്ത് മുടിയെ സംരക്ഷിച്ച്‌ ആരോഗ്യത്തോടെ നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അവിടെ വില്ലനായി വരുന്നത് മുടി കൊഴിച്ചിലാണ്. എവിടെ നോക്കിയാലും മുടി, എല്ലാവരുടെയും പരാതിയും ഇതു തന്നെയാണ് എന്നാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ ചില എളുപ്പമുള്ള വഴികളുണ്ട്, കുറച്ചു ശ്രദ്ധ മാത്രം മതി. മുടി തോര്‍ത്തുമ്പോള്‍ മുടി തോര്‍ത്തുമ്പോള്‍ മുടിയുമായി ബല പരീക്ഷണം നടത്തുന്നവരാണ് കൂടുതല്‍. മുടി […]

കഴിക്കാം, പക്ഷേ ഈ പച്ചക്കറികള്‍ അമിതമാവരുതേ…

ആരോഗ്യത്തിന് ഗുണമെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ ആരോഗ്യമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പലപ്പോഴും പല ഭക്ഷണങ്ങളും വലിയൊരു തെറ്റിദ്ധാരണയുടെ പുറത്താണ് നമ്മള്‍ കഴിക്കുന്നത്. കാരണം അവ കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്നും അത് ആരോഗ്യത്തിന് വളരെ ഗുണകരമാകുമെന്നുമുള്ള ചിന്ത മനസ്സില്‍ എപ്പോഴേ രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തിലെ തെറ്റിദ്ധാരണയാണ് ആദ്യം മാറ്റേണ്ടത്. അതിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാനാവും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന കാര്യം ആദ്യം അറിയണം. ആരോഗ്യമെന്ന് […]