വെണ്മയുള്ള പല്ലിന് വെളിച്ചെണ്ണ മതി..

ശരീര സൗന്ദര്യം പോലെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പല്ലിന്‍റെ ആരോഗ്യം. പല്ലിന്‍റെ ആരോഗ്യം മാത്രമല്ല, പല്ലിന്‍റെ വെണ്മയും ഉറപ്പുമെല്ലാം ഉറപ്പുവരുത്തേണ്ടത് ഏറെ അത്യാവശ്യമാണ്.

പല്ലു തേയ്ക്കുന്നതിന് നാം ടൂത്ത് പേസ്റ്റാണ് സാധാരണ ഉപയോഗിയ്ക്കാറ്. എന്നാല്‍ പല ടൂത്ത് പേസ്റ്റുകളും അത്ര ആരോഗ്യകരമല്ലെന്നു വേണം പറയാന്‍. ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ് ഇവ. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷവുമുണ്ടാക്കും.

Related image

പല്ലു തേയ്ക്കുന്ന പേസ്റ്റിനൊപ്പം അല്‍പം വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേച്ചാലോ, കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.

വെളിച്ചെണ്ണയും ടൂത്ത്‌പേസ്റ്റും ചേര്‍ത്തു പല്ലു തേയ്ക്കുന്നത് വായിലെ ദുര്‍ഗന്ധം മാറ്റാന്‍ സഹായിക്കും. പല്ലിന് മഞ്ഞനിറം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ ടൂത്ത്‌പേസ്റ്റില്‍ ചേര്‍ത്തുള്ള പല്ലുതേപ്പ്. പല്ലിലുണ്ടാകുന്ന കേടും പോടും മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന പ്ലേക്വ് എന്ന അഴുക്കും മാറ്റാന്‍ ഏറെ നല്ലതാണ് ഇങ്ങനെ പല്ലു തേയ്ക്കുന്നത്.

Related image

ടൂത്ത്‌പേസ്റ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറൈഡ് പല്ലിനെ ദ്രവിപ്പിക്കാന്‍ കാരണമാകും. ഇതിന്‍റെ ദോഷഫലം നീക്കാന്‍ വെളിച്ചെണ്ണ ചേര്‍ത്തു പല്ലുതേയ്ക്കുന്നത് നല്ലതാണ്.

പല്ലിന് ഉറപ്പു നല്‍കാനും പല്ലു പൊട്ടിപ്പോകുന്നത് തടയാനും വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. ഓയില്‍ പുള്ളിംഗ് ചെയ്യുന്നതും നല്ലതാണ്. ആദ്യം വായില്‍ വെളിച്ചെണ്ണയൊഴിച്ച് കുലുക്കുഴിഞ്ഞ് അല്‍പം കഴിയുമ്പോള്‍ കഴുകിയ ശേഷം ബ്രഷ് ചെയ്താലും മതി. ഇതും പേസ്റ്റിന്‍റെ  ദോഷം ഒഴിവാക്കാന്‍ സഹായിക്കും.

prp

Related posts

Leave a Reply

*