ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് വരുന്നു

ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം വൈകാതെ ഇന്‍സ്റ്റഗ്രാം രംഗത്ത് എത്തിക്കുന്നു. നിലവില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വാബീറ്റാ ഇന്‍ഫോയാണ്.

വീഡിയോ ചാറ്റ് ചെയ്യണമെങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാമിലെ ഡയറക്റ്റ് ചാറ്റ് സംവിധാനം വഴി ചാറ്റിങ് ആരംഭിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ ചാറ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഐക്കണ്‍ ഇന്‍സ്റ്റാഗ്രാം ഡയറക്‌ട് ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായാണ് ഉണ്ടാവുക.

prp

Related posts

Leave a Reply

*