ബെഡ് കോഫീ കുടിക്കുന്ന ശീലമുണ്ടോ..? മാറ്റാന്‍ സമയമായി

ബെഡ് കോഫീ കുടിക്കുക എന്നത് ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ക്കം ഉണരുമ്പോഴേ ഒരു കാപ്പി കുടിച്ച്‌ ദിവസം തുടങ്ങുന്നത് ഒരു ട്രെന്‍ഡ് ആണെന്നു തന്നെ പറയാം.  ഈ ശീലം ഒരു ദുശ്ശീലമാമോ അതോ നല്ല ശീലമാണോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല. ബെഡ് കോഫീ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വെറും വയറ്റില്‍ കാപ്പി കുടിക്കരുതെന്നാണ് ഇവര്‍ പറയുന്നത്.

വെറും വയറ്റില്‍ കാപ്പി കുടിച്ചാല്‍ വയറില്‍ ആസിഡ് ഉല്‍പ്പാദനം കൂടും. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് ഉല്‍പ്പാദനം കൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related image

 

ഒഴിഞ്ഞ വയറിലെ കാപ്പികുടി ശീലം ഹൃദയമിടിപ്പ് കൂട്ടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉത്കണ്ഠാരോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. ദഹനേന്ദ്രിയ വ്യവസ്ഥ സെന്‍സിറ്റീവ് ആണെങ്കില്‍ സ്റ്റൊമക് ലൈനിങിന് കേടുവരുത്തി ദഹനം നടക്കാത്ത അവസ്ഥ സംജാതമാക്കുകയും നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

Image result for bed coffee

 

മലശോധന സുഗമമാക്കുന്നതിനു വേണ്ടിയാണ് വെറും വയറില്‍ കാപ്പി കുടിക്കുന്നതെങ്കില്‍ ഈ ശീലം മാറ്റി പകരം വെള്ളം കുടിക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. ഇനി അതല്ല രാവിലെ കാപ്പി കുടിച്ചേ മതിയാകൂ എന്നാണെങ്കില്‍ അതിനു മുന്നേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് വയറിലെ ആസിഡ് നില കുറയ്ക്കും.

prp

Related posts

Leave a Reply

*