ഗോളടി നിര്‍ത്താതെ റാഷ്ഫോഡ്; യുനൈറ്റഡിന്റെ കിരീട വരള്‍ച്ചക്ക് അന്ത്യമാകുമോ?

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോളടിച്ചുകൂട്ടി വിസ്മയിപ്പിക്കുകയാണ് മാര്‍കസ് റാഷ്ഫോഡ് എന്ന ഇംഗ്ലീഷുകാരന്‍. തകര്‍പ്പന്‍ ഫോമിലുള്ള താരം ലോകകപ്പിന് ശേഷം 10 മത്സരങ്ങളില്‍ അത്രയും ഗോളുകള്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ത്തിന് ജയിച്ച മത്സരത്തില്‍ ആദ്യം വല കുലുക്കിയത് റാഷ്ഫോഡ് ആയിരുന്നു. സീസണില്‍ താരത്തിന്റെ 18ാം ഗോള്‍ ആയിരുന്നു അത്. സ്വന്തം പാദത്തില്‍നിന്ന് ഒറ്റക്ക് കുതിച്ച്‌ രണ്ട് പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കബളിപ്പിച്ചായിരുന്നു ആറാം മിനിറ്റിലെ […]

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വീണ്ടും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറും. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പരക്കെ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ […]

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി മത്സരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്ന് ? ചായക്കടകളില്‍ പോലും സജീവ ചര്‍ച്ചയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍

ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പരാമര്‍ശത്തിലൂടെ ഇതിന് കൂടുതല്‍ ശക്തി പകരുകയും ചെയ്തു. മേഖലകളുടെ അതിര്‍ത്തികള്‍ പ്രധാനമന്ത്രി ഭേദിച്ചു. അകത്തുള്ള ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറത്തുള്ള ആള്‍ എന്ന നിലയിലല്ലെന്നും അണ്ണാമലൈ വ്യക്തമാക്കുകയും ചെയ്തു. ‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി തമിഴ്നാട്ടില്‍ നിന്നുതന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പടരുന്നുണ്ട്. […]

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയ്ക്ക് ഗുണ്ടാബന്ധം; തെളിവ് കൈരളി ന്യൂസിന്

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന് ഗുണ്ടാബന്ധം. ഇയാള്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കൈരളി ന്യൂസിന് കിട്ടി. ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ കൂട്ടാളികള്‍ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍. പാറ്റൂര്‍ ഗുണ്ടാക്രമണത്തിലെ പ്രതികളായ ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവര്‍ക്കൊപ്പം സുഹൈല്‍ പലതവണ ഒത്തുകൂടി. പാറ്റൂര്‍ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട് മൂവരും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്.

കെഎസ്‌ആര്‍ടിസി മാജിക്; വൈപ്പിനില്‍ നിന്നും കൊച്ചിയിലേക്ക് ഇനി വേഗത്തിലെത്താം

കൊച്ചി വൈപ്പിനില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. ഇന്നു മുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നഗരത്തിലേക്ക് സര്‍വീസ് ആരംഭിക്കും. സ്വകാര്യബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച്‌ പിന്നീട് തീരുമാനിക്കും ആദ്യഘട്ടത്തില്‍ 4 സര്‍വീസുകളാണുണ്ടാവുക. കാക്കനാട്, ഫോര്‍ട്ട്‌കൊച്ചി, ചോറ്റാനിക്കര, ആലുവ എന്നിവിടങ്ങളിലേക്ക് മൊത്തം 16 സര്‍വീസ്. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചന. ഗോശ്രീ ജംഗ്ഷനില്‍ മന്ത്രി ആന്റണി രാജു സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. സ്വകാര്യ ബസുകള്‍ക്കു കൂടി നഗരത്തിലേക്കു പ്രവേശനം നല്‍കുന്നതും […]

ഇനി പണം പിന്‍വലിക്കാന്‍ എടിഎം വേണ്ട, പകരം ആധാര്‍! അറിയാം വിവരങ്ങള്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ വളരെ ചുരുക്കം ആയിരിക്കുമല്ലേ.അതുപോലെ തന്നെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉള്ളവരാകും മിക്കവരും. വിവിധ ഇടപാടുകള്‍ നടത്തുന്നവരുമാണ് നമ്മള്‍. ഓണ്‍ലൈന്‍ ബാങ്കിംഗും നേരിട്ടുള്ള സേവനങ്ങളും വിനിയോഗിക്കുന്നവരാണ് നാം. ബാങ്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ വഴി നടത്താന്‍ കഴിയുന്ന ആധാര്‍ അധിഷ്ഠിതമായ പേയ്‌മെന്റ് […]

വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യാക്കുറിപ്പില്‍ പോലീസിനെതിരെ ആരോപണം

കൊല്ലം: ഓച്ചിറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി വിഷക്കായ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇത് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കളെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 23ന് വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളില്‍വച്ച്‌ അടിപിടി ഉണ്ടായി. എന്നാല്‍ കേസ് പോലീസിന് മുമ്ബിലെത്തിയപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇവരെ മര്‍ദിച്ച സംഘത്തിന്‍റെ ഭാഗത്താണ് പോലീസ് നിലകൊണ്ടതെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം […]

ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കവുങ്ങ് മുറിച്ചു; മരം ശരീരത്തിലേക്ക് വീണ് 14കാരന്‍ മരിച്ചു

പാലക്കാട്; കവുങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു. വട്ടമണ്ണപ്പുറം അണയംങ്കോട്ടില്‍ കല്ലിങ്ങല്‍ ജംഷീദ് ബാബുവിന്റെ മകന്‍ ഷാമില്‍ (14) ആണ് മരിച്ചത്. എടത്തനാടുകരയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഫുട്‌ബോള്‍ കളിക്കാന്‍ വേണ്ടി ഗോള്‍ പോസ്റ്റ് ഒരുക്കാന്‍ കൂട്ടുകാരുടെ കൂടെ കമുങ്ങ് മുറിക്കുന്നതിനിടെ മരം ശരീരത്തിലേക്ക് വീഴുകയായിരുന്നു. സലീനയാണ് അമ്മ. സഹോദരന്‍: സാനിദ്. സംസ്കാരം വെള്ളിയാഴ്ച.

ഐ.എസ്. നേതാവിനെ വധിച്ച്‌ സോമാലിയയില്‍ അമേരിക്കന്‍ ഓപ്പറേഷന്‍

മൊഗദിഷു: വടക്കന്‍ സോമാലിയയില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) മുതിര്‍ന്ന നേതാവ് ബിലാല്‍ അല്‍ സുഡാനി കൊല്ലപ്പെട്ടു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷനില്‍ ഏതാനും ഐ.എസ് തീവ്രവാദികളെയും കൊലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തില്‍ സാധരണ ജനങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ് അവകാശപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണം. ആഫ്രിക്കയില്‍ ഐ.എസിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം വളര്‍ത്തിയെടുക്കുന്നതിലും അഫ്ഗാനിസ്താനില്‍ ഉള്‍പ്പെടെ ലോകമെമ്ബാടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നല്‍കുന്നതിലും […]

ഫ്രാന്‍സോ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന്

പാരീസ്: ഫ്രാന്‍സോ സഖ്യകക്ഷികളോ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രെയ്‌നിന് സൈനിക സഹായം നല്‍കാനുള്ള പാശ്ചാത്യ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് തങ്ങളുടെ നയം വ്യക്തമാക്കിയത്. ഞങ്ങളോ ഞങ്ങളുടെ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന് മന്ത്രാലയ വക്താവ് ആന്‍-ക്ലെയര്‍ ലെജന്‍ഡ്രെ പറഞ്ഞു. യുക്രെയ്നിനുള്ള സൈനിക സഹായം ഏകോപിപ്പിക്കേണ്ടത് പ്രധാനമാണെന്ന് കഴിഞ്ഞ ദിവസം ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞതിന് പിന്നലെയാണ് ഫ്രാന്‍സിന്‍റെ പ്രതികരണം വന്നത്. ഏറ്റവും മികച്ച ലെപ്പേര്‍ഡ്-2 […]