വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യാക്കുറിപ്പില്‍ പോലീസിനെതിരെ ആരോപണം

കൊല്ലം: ഓച്ചിറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി വിഷക്കായ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇത് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കളെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഈ മാസം 23ന് വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളില്‍വച്ച്‌ അടിപിടി ഉണ്ടായി. എന്നാല്‍ കേസ് പോലീസിന് മുമ്ബിലെത്തിയപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇവരെ മര്‍ദിച്ച സംഘത്തിന്‍റെ ഭാഗത്താണ് പോലീസ് നിലകൊണ്ടതെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അതേസമയം ഈ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിച്ചു. വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഇരുകൂട്ടരും പരാതി നല്‍കിയതോടെ ഇവരെ സ്‌റ്റേഷനില്‍ വിളിച്ച്‌ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നെന്നും പോലീസ് അറിയിച്ചു.

prp

Leave a Reply

*