ഫ്രാന്‍സോ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന്

പാരീസ്: ഫ്രാന്‍സോ സഖ്യകക്ഷികളോ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രെയ്‌നിന് സൈനിക സഹായം നല്‍കാനുള്ള പാശ്ചാത്യ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് തങ്ങളുടെ നയം വ്യക്തമാക്കിയത്. ഞങ്ങളോ ഞങ്ങളുടെ സഖ്യകക്ഷികളോ റഷ്യയുമായി യുദ്ധത്തിനില്ലെന്ന് മന്ത്രാലയ വക്താവ് ആന്‍-ക്ലെയര്‍ ലെജന്‍ഡ്രെ പറഞ്ഞു.

യുക്രെയ്നിനുള്ള സൈനിക സഹായം ഏകോപിപ്പിക്കേണ്ടത് പ്രധാനമാണെന്ന് കഴിഞ്ഞ ദിവസം ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞതിന് പിന്നലെയാണ് ഫ്രാന്‍സിന്‍റെ പ്രതികരണം വന്നത്.

ഏറ്റവും മികച്ച ലെപ്പേര്‍ഡ്-2 സൈനിക ടാങ്കുകള്‍ യുക്രെയ്നിന് നല്‍കുമെന്ന് ജര്‍മ്മനി വ്യക്തമാക്കിയിരുന്നു. ഇതോടെ, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സഹായം യുക്രെയ്നിലേക്ക് അയക്കാന്‍ തയാറായിട്ടുണ്ട്. എം1 അബ്രാംസ് ടാങ്കുകള്‍ 31 എണ്ണം അയക്കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചത്.

തങ്ങളുടെ കൈവശമുള്ള ജര്‍മ്മന്‍ നിര്‍മ്മിത ലെപ്പേര്‍ഡ്-2 ടാങ്കുകള്‍ നാലെണ്ണം യുക്രെയ്ന് നല്‍കുമെന്ന് കാനഡയും അറിയിച്ചു. കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദാണ് ഇക്കാര്യം അറിയിച്ചത്.

യുദ്ധ ടാങ്കുകള്‍ അയക്കുന്നത് വിഷയത്തില്‍ നേരിട്ട് ഇടപെടുന്നതിന്‍റെ തെളിവായാണ് കണക്കാക്കുന്നതെന്നാണ് ഇതേക്കുറിച്ച്‌ റഷ്യ പ്രതികരിച്ചത്.

prp

Leave a Reply

*