ഐ.എസ്. നേതാവിനെ വധിച്ച്‌ സോമാലിയയില്‍ അമേരിക്കന്‍ ഓപ്പറേഷന്‍

മൊഗദിഷു: വടക്കന്‍ സോമാലിയയില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) മുതിര്‍ന്ന നേതാവ് ബിലാല്‍ അല്‍ സുഡാനി കൊല്ലപ്പെട്ടു.

യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷനില്‍ ഏതാനും ഐ.എസ് തീവ്രവാദികളെയും കൊലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണത്തില്‍ സാധരണ ജനങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ് അവകാശപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണം.

ആഫ്രിക്കയില്‍ ഐ.എസിന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം വളര്‍ത്തിയെടുക്കുന്നതിലും അഫ്ഗാനിസ്താനില്‍ ഉള്‍പ്പെടെ ലോകമെമ്ബാടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നല്‍കുന്നതിലും ബിലാല്‍ അല്‍ സുഡാനി പങ്കാളിയായിരുന്നെന്ന് പ്രസ്താവനയില്‍ പറ‍യുന്നു.

മേഖലയിലെ പ്രധാന തീവ്രവാദ സംഘടനയായ അല്‍ ശബാബിന്‍റെ പരിശീലന ക്യാമ്ബിലേക്ക് വിദേശത്തുനിന്ന് പണവും ആളുകളെയും എത്തിച്ചതിന് 2012 മുതല്‍ ബിലാല്‍ അല്‍ സുഡാനിക്കെതിരെ അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു.

prp

Leave a Reply

*