കടകളില്‍ നിന്നും മിഠായി വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍.ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്ബോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും […]

ഫെബ്രുവരി മുതല്‍ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒന്‍പത് പൈസ വീതം വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടതിനാലാണ് നിരക്കുവര്‍ധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ […]

അദാനിയെ വിടാതെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; ഓഹരികളില്‍ ഇന്നും കനത്ത ഇടിവ്

മുംബൈ: യു.എസിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് അദാനി ഗ്രൂപ്പ്. ഇന്നും അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത ഇടിവ്. ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോള്‍ 17 ശതമാനം വരെയായിരുന്നു അദാനി ഓഹരികളിലെ ഇടിവ്. അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിവില 595 രൂപയും (15 ശതമാനം) അദാനി ഗ്രാന്‍സ്മിഷന്‍ വില 350 രൂപയും (13.74 ശതമാനം) ആണ് ഇന്ന് ഇടിഞ്ഞത്. അദാനി ഗ്രീന്‍ എനര്‍ജി 9.78 ശതമാനവും അദാനി ഏറ്റെടുത്ത എ.സി.സി […]

പിണറായി വിജയന്‍റെ കൊച്ചുമകന് വിദേശത്ത് കറങ്ങാന്‍ ഖജനാവില്‍ പണമുണ്ട്; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കാന്‍ പണമില്ലെന്ന് ധനവകുപ്പ്; അദ്ധ്യാപകര്‍ കോടതി കേറുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിദേശയാത്രകള്‍ക്കും മറ്റും പണം അനുവദിക്കുന്ന ധനവകുപ്പിന് കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കാന്‍ പണമില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും പോഷക സമ്ബുഷ്ടവുമായ ഉച്ചഭക്ഷണം നല്‍കണം. ഇതിനായുള്ള ചെലവിന്റെ 60 ശതമാനവും വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. എന്നിട്ടും നിലവില്‍ നാമമാത്രമായ തുക വര്‍ദ്ധിപ്പിക്കാന്‍ സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് തയ്യാറാകുന്നില്ല. നിലവില്‍ 150 കുട്ടികള്‍ വരെയുള്ള സ്കൂളുകള്‍ക്ക് 8 രൂപയാണ് […]

സൗദി സൂപ്പര്‍ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അല്‍ നസ്ര്‍ പുറത്ത്

സൗദി സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ അല്‍ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തില്‍ വച്ച്‌ അല്‍ ഇത്തിഹാദിനെ നേരിട്ട അല്‍ നസ്ര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. അല്‍ നസ്റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല. തുടക്കം മുതല്‍ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടില്‍ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോള്‍ സ്കോറര്‍. 43ആം മിനിട്ടില്‍ അബ്ദെറസാഖ് ഹംദല്ലയിലൂടെ അല്‍ നസ്ര്‍ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ 4 […]

ഭാരത്‌ ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു; സുരക്ഷയില്ലെന്ന്‌ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി > രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്കാലികമായി നിര്ത്തിവെച്ചു. കഴിഞ്ഞദിവസം ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലില് വെച്ച്‌ ജനക്കൂട്ടം യാത്രയില് ഇരച്ചുകയറിയിരുന്നു. ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോണ്ഗ്രസ് വിമര്ശിച്ചു. പൊലീസ് നിഷ്ക്രിയമാണെന്നാണ് കോണ്ഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കുമെന്ന് ഭാരത് ജോഡോ സംഘാടകര് അറിയിച്ചു.വെള്ളിയാഴ്ച രാവിലെയാണ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പുനരാരംഭിച്ചത്. ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയും നാഷണല് കോണ്ഫറന്സ് വൈസ് പ്രസിഡന്റുമായ ഒമര് അബ്ദുല്ലയും ബനിഹാലില് യാത്രയില് […]

പാര്‍ട്ടി അറിയാതെ അരുണ്‍കുമാറിന് വേണ്ടി പ്രചാരണം നടന്നു; തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം അന്വേഷണ കമ്മീഷന്‍

തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ 24ന്. പാര്‍ട്ടി അറിയാതെ നവമാധ്യമങ്ങളില്‍ അരുണ്‍കുമാറിന് വേണ്ടി പ്രചാരണം നടന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എംഎല്‍എമാര്‍ അടക്കം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായെന്നും ജില്ലാ നേതൃത്വത്തിനും വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ഉടന്‍ സമര്‍പ്പിക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ 24ന് ലഭിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് കഴിഞ്ഞ ദിവസമാണ് […]

മോദിയോ, രാഹുലോ; ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് ജയിക്കും? സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: ഇന്ന് ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് ജയിക്കും എന്നത് കൗതുകം ഉണര്‍ത്തുന്നതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു സര്‍വേ ഫലം പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ ടുഡേ – സിവോട്ടര്‍ മൂഡ് ഓഫ് ദ നേഷനാണ് ഇങ്ങനെ ഒരു സര്‍വേ നടത്തിയത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടി 284 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 191 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇതില്‍ […]

സാറെ ഒരബദ്ധം പറ്റിയതാണ്; ജിബിന്‍ ഇനി കള്ളനെ പിടിക്കാത്ത പൊലീസ് അല്ല, സിനിമാ സ്റ്റൈലില്‍ സ്റ്റീരിയോ മോഷ്ടാവിനെ കുടുക്കി നടന്‍

തിരുവനന്തപുരം; റോഡില്‍ പാര്‍ക്ക് ചെയ്ത തന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ കയ്യോടെ പിടികൂടി സിനിമാ നടനായ പൊലീസുകാരന്‍. തിരുവനന്തപുരം പിഎംജിക്കു സമീപമുള്ള കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനും ചലച്ചിത്രതാരവുമായ ജിബിന്‍ ഗോപിനാഥനാണ് സിനിമാസ്റ്റൈലില്‍ കള്ളനെ പിടിച്ച്‌ സ്റ്റാറായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ജിബിന്‍ തന്നെയാണ് കള്ളനെ പിടിച്ച കഥ പങ്കുവച്ചത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജിബിന്റെ കാറില്‍ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനാണ് പിടിയിലായത്. 16 വര്‍ഷത്തെ പൊലീസ് ജീവിതത്തില്‍ ഒരു മോഷ്ടാവിനെ […]

പത്തനംതിട്ടയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കൈപ്പട്ടൂരില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ എട്ടുപേര്‍ക്ക് പരിക്ക്. രാവിലെ 10.15ന് കൈപ്പട്ടൂര്‍ ഗവ.വിഎച്ച്‌എസ് സകൂളിന് മുന്‍പിലാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് മിക്സിംഗുമായി വന്ന ലോറി വളവില്‍വച്ചു മറിയുകയായിരുന്നു. ഈ സമയം പത്തനംതിട്ടയില്‍ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ബസും അപകടത്തില്‍പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന ഒരു വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.