പേരില്‍ത്തന്നെ ദുരന്തം; ഹിന്‍ഡന്‍ബര്‍ഗ്‌ റിപ്പോര്‍ട്ടുകളും ദുരന്തത്തിലേക്ക്‌

അദാനി ഗ്രൂപ്പിനെയും അതിന്റെ ഓഹരികളെയും ബോണ്ടുകളെയും ഹിന്‍ഡന്‍ബര്‍ഗ്‌ റിപ്പോര്‍ട്ട്‌ ഒന്നടങ്കം കൂപ്പുകുത്തിച്ചു. ഈ റിപ്പോര്‍ട്ടിനെതിരേ നിയമനടപടി കൈക്കൊള്ളുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രതികരണത്തെ ഹിന്‍ഡന്‍ബര്‍ഗ്‌ സ്വാഗതവും ചെയ്‌തു. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുമെന്നും നിയമനടപടികള്‍ വിലപ്പോവില്ലെന്നുമുള്ള മറുപടിയാണ്‌ ഹിന്‍ഡന്‍ബര്‍ഗ്‌ ട്വിറ്ററിലൂടെ പങ്കുവച്ചത്‌. ഇനി ഹിന്‍ഡര്‍ബര്‍ഗ്‌ റിസേര്‍ച്ചിലേക്ക്‌ ഒരു എത്തിനോട്ടം:കണക്‌റ്റിക്കട്ട്‌ സര്‍വകലാശാലയില്‍ നിന്ന്‌ രാജ്യാന്തര ബിസിനസില്‍ ബിരുദം നേടിയ നഥാന്‍ ആന്‍ഡേഴ്‌സണ്‍ 2017-ല്‍ തുടക്കമിട്ടതാണ്‌ ഹിന്‍ഡന്‍ബര്‍ഗ്‌ റിസേര്‍ച്ച്‌ എന്ന ഗവേഷണ സംരംഭം. ഓഹരി, നിക്ഷേപം, ഉത്‌പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറന്‍സിക്‌ സാമ്ബത്തിക ഗവേഷണ […]

റോഡ്‌ നിര്‍മാണം; ചണ്ഡീഗഡില്‍നിന്ന്‌ യന്ത്രസാമഗ്രികള്‍ കൊല്ലത്ത്‌ എത്തി

കൊല്ലം > റോഡ് നിര്‍മാണത്തിനുള്ള യന്ത്രസാമഗ്രികളുമായി ചണ്ഡീഗഡില്‍നിന്ന് തിരിച്ച ഗുഡ്സ് ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. പത്തനാപുരത്തും പാറശാലയിലും പുതിയ സാങ്കേതിക വിദ്യയില്‍ ഗ്രാമീണ റോഡ് നിര്‍മാണം ഏറ്റെടുത്ത പഞ്ചാബിലെ എല്‍എസ്‌ആര്‍ ഇന്‍ഫ്രാകോണ്‍ എന്ന കമ്ബനിയുടെ യന്ത്രസാമഗ്രികളാണ് റെയില്‍മാര്‍ഗം വെള്ളിയാഴ്ച കൊല്ലത്ത് എത്തിയത്. 32 ഫ്ലാറ്റ് വാഗണിലായി മണ്ണുമാന്തി യന്ത്രം, ജനറേറ്റര്‍, ബെലോറോ, ടിപ്പറുകള്‍ അടക്കം 60 വാഹനങ്ങളാണ് എത്തിയത്. 19നാണ് ചണ്ഡീഗഡില്‍നിന്ന് പുറപ്പെട്ടത്. പത്തനാപുരം മണ്ഡലത്തിലെ ഏനാത്ത് -കടുവാത്തോട് -പത്തനാപുരം, പള്ളിമുക്ക് –-ചാച്ചിപ്പുന്ന –-മാങ്കോട്, പള്ളിമുക്ക് […]

നിക്കാഹ് കഴിഞ്ഞ് മടങ്ങിയത് ഒരാഴ്ച മുന്‍പ്: ലഡാക്കില്‍ മരിച്ച സൈനികന്റെ വേര്‍പാട് താങ്ങാനാവാതെ ജന്മനാട്

അരീക്കോട് (മലപ്പുറം): നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്ബ് സൈനികസേവനത്തിനായി ലഡാക്കിലേക്ക് പോയ നുഫൈലിന്റെ വിയോഗവാര്‍ത്തയില്‍ നടുങ്ങി ജന്മനാട്. കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന്‍ കെ.ടി. നുഫൈലാണ് (26) ലഡാക്കിലെ സൈനിക ആശുപത്രിയില്‍ മരിച്ചത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് പോയത്. വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയായിരുന്നു മരണം. ശ്വാസതടസ്സം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പോകുകയാണെന്ന് […]

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി എത്തി; സംശയം തോന്നിയപ്പോള്‍ ‘ജനഗണമന’ പാടാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍; ബംഗ്ലാദേശി പിടിയില്‍

വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ സ്വന്തമാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച ബംഗ്ലാദേശി പിടിയില്‍. യുവാവിനെ കണ്ട് സംശയം തോന്നിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. കഴിഞ്ഞ ബുധനാഴ്ച ഷാര്‍ജ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. കള്ള പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ എത്തിയ ബംഗ്ലാദേശി അന്‍വര്‍ ഹുസൈനെ (28) ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് യാത്ര ചെയ്യാനാണ് ഇയാള്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇതിനായി എയര്‍ അറേബ്യ വിമാനവും ബുക്ക് […]

ചീറിപ്പായുന്ന ലോറിയുടെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടി, പിന്നില്‍ കിടന്ന് ഡ്രൈവര്‍; വൈറലായ വീഡിയോയുടെ വാസ്തവം പുറത്തുവിട്ട് കേരള പൊലീസ്

3hr 67 shares ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റില്‍ കിടന്നു ചിരിക്കുന്ന കൂള്‍ ഡ്രൈവര്‍. ‘ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ വിഡിയോയുടെ വാസ്തവം എന്താണെന്നു പുറത്തുവിട്ടിരിക്കുകയാണു കേരള പൊലീസ്. ചരക്കുലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന റോറോ സര്‍വീസില്‍ ഉള്‍പ്പെട്ട ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം […]

‘വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ’; ഗവേഷണ പ്രബന്ധ വിവാദത്തില്‍ ചിന്തക്ക് ട്രോളുകള്‍

കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി ഗവേഷണ പ്രബന്ധത്തിലെ പിഴവ് പുതിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. എന്നാല്‍ പ്രബന്ധത്തില്‍ മലയാളത്തിലെ ഏറെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവായ ചങ്ങമ്ബുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് യുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021 ലാണ് ചിന്താ […]

അധിനിവേശത്തെ റഷ്യ നാറ്റോയോടും പാശ്ചാത്യ രാജ്യങ്ങളോടുമുള്ള യുദ്ധമാക്കി മാറ്റി: ഇ.യു ഉന്നത ഉദ്യോഗസ്ഥന്‍

മോസ്കോ : യുക്രെയിനെതിരെ റഷ്യ ആരംഭിച്ച സൈനിക നടപടി ഇപ്പോള്‍ നാറ്റോയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെയുള്ള യുദ്ധമായി മാറിയെന്ന് യൂറോപ്യന്‍ യൂണിയന്റെ ( ഇ.യു ) യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ് സെക്രട്ടറി ജനറല്‍ സ്റ്റെഫാനോ സാന്നിനോ. യു.എസും ജര്‍മ്മനിയും യുക്രെയിന് സൈനിക ടാങ്കുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റെഫാനോയുടെ പ്രതികരണം. യുക്രെയിനില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് പകരം സാധാരണക്കാരെയും നഗരങ്ങളെയും റഷ്യ ആക്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. യുക്രെയിന് ടാങ്കുകള്‍ നല്‍കുന്നത് ആക്രമണത്തിനല്ലെന്നും പകരം ചെറുത്തുനില്‍പ്പിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മനി […]

കാമുകനൊപ്പം വിമല രാമന്റെ 42-ാം പിറന്നാള്‍

മലയാളത്തിന് പരിചിതമായ തെന്നിന്ത്യന്‍ താരമാണ് വിമല രാമന്‍. കഴിഞ്ഞദിവസം വിമലയുടെ 42-ാം പിറന്നാളായിരുന്നു. ഇപ്രാവശ്യം സിഡ്നിയില്‍ കുടുംബത്തിനൊപ്പമാണ് വിമല പിറന്നാള്‍ ആഘോഷിച്ചത്. കാമുകനും നടനുമായ വിനയ് റായ്‌ക്കൊപ്പമുള്ള പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു . എന്റെ കുടുംബത്തിനൊപ്പം എന്നാണ് ചിത്രങ്ങള്‍ക്ക് വിമല നല്‍കിയ അടിക്കുറിപ്പ് . ഇതോടെ വിമലരാമന്‍ – വിനയ് റായ് പ്രണയം സത്യമാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. 2011 ല്‍ പുറത്തിറങ്ങിയ ഇംഗ്ളീഷ് ത്രിമാന ചിത്രം ഡാം 999 ല്‍ ഇരുവരും നായകനും നായികയുമായി […]

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലൂടെയാണ് പാകിസ്താന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ദൈനംദിന ജീവിതം താറുമാറാകുന്ന അവസ്ഥയില്‍ ജനങ്ങള്‍ ആഹാര സാധനങ്ങള്‍ക്ക് പോലും പരസ്പരം അടികൂടുകയാണ്. ദാരുണായ ഈ അവസ്ഥയിലേക്ക് പാകിസ്താനെ നയിച്ചതെന്താണെന്നും കടുത്ത പ്രതിസന്ധിയില്‍ നിന്നും രാജ്യത്തിന് കരകയറാനുള്ള മാര്‍ഗമെന്താണെന്നുമുള്ള ചര്‍ച്ചകളാണ് ഒരുവശത്ത്. ഇതിനിടെ പാകിസ്താന്റെ ധനമന്ത്രി പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്. പാകിസ്താന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും, കാരണക്കാരന്‍ സാക്ഷാല്‍ അള്ളാഹുവാണെന്ന് ധനമന്ത്രി ഇഷാഖ് ദാര്‍ പറയുന്നു. അള്ളാഹുവിന് പാകിസ്താന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഈ രാജ്യത്തെ […]

ജറുസലേമിലെ സിനാഗോഗില്‍ വെടിവെപ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്, ആക്രമിയെ പൊലീസ് വധിച്ചു

ജറുസലേം; ഇസ്രയേലിലെ ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ ഏഴ് മരണം. പത്തു പേര്‍ക്ക് പരിക്കേറ്റു. പൊലീസുമായുള്ള വെടിവെപ്പില്‍ ആക്രമിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാലസ്തീനിനു നേരെയുണ്ടായ ഇസ്രയേലി സൈനിക നടപടിയില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനാഗോഗില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റവരില്‍ 14 വയസുകാരനും 70 കാരനും […]