പ്രണയബന്ധം തകര്‍ന്നതില്‍ നിരാശനായിരുന്ന ഡോക്ടര്‍ സ്വന്തം മെഴ്‌സിഡസ് കാറിന് തീയിട്ടു, കത്തിക്കാന്‍ തിരഞ്ഞെടുത്തത് കാമുകിയുമായി ചെലവഴിച്ച സ്ഥലം

ചെന്നൈ: പ്രണയം തകര്‍ന്നതിന്റെ പേരില്‍ സ്വന്തം മെഴ്‌സിഡസ് കാര്‍ തീയിട്ട് നശിപ്പിച്ച്‌ ഡോക്ടര്‍. തമിഴ്‌നാട് കാഞ്ചീപുരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 29കാരനായ ഡോക്ടര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്‌നാട് ധര്‍മ്മപുരി ജില്ല സ്വദേശിയാണ് യുവാവ്. കാഞ്ചീപുരത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ സഹപാഠിയായിരുന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും അകന്നു. ഇതിന് പിന്നാലെ വിഷാദരോഗത്തിന് അടിമയായ ഡോക്ടര്‍ ചികിത്സയില്‍ തുടരുകയായിരുന്നു. കാറിന് തീയിട്ടത് ആത്മഹത്യാശ്രമമായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. കാറിന് തീയിട്ടതിന് ശേഷം […]

നടന്നത് വാഷിങ്ടണ്‍ സുന്ദറും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാര്‍ദിക്ക് പാണ്ഡ്യ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പ്രശംസിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്ക് പാണ്ഡ്യ. നടന്നത് വാഷിങ്ടണ്‍ സുന്ദറും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും താരത്തിന്‍്റെ പ്രകടനം മുന്‍പോട്ട് പോകുമ്ബോള്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും പാണ്ഡ്യ പറഞ്ഞു. ഇന്ത്യ 21 റണ്‍സിന് പരാജയപെട്ട മത്സരത്തില്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 28 പന്തില്‍ 5 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 50 റണ്‍സും […]

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ഓഹരി പങ്കാളിത്തത്തിലൂടെ എല്‍ഐസിക്ക് നഷ്ടമായത് 16,580 കോടി രൂപ

കണക്കുകള്‍ പെരുപ്പിച്ച്‌ കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്( എല്‍ഐസി) ഉണ്ടായത് 16,580 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ ഓഹരി പങ്കാളിത്തമുള്ള എല്‍ഐസിക്ക് ഭീമമായ നഷ്ടമുണ്ടായതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. (LIC loses ₹16,580 crore in these 5 Adani shares in two days) അദാനി ഗ്രൂപ്പ് ഓഹരികളിലെ […]

ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമാണ് “ഹിന്ദു” ; തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവിലാണ് ഗവര്‍ണറുടെ പരാമര്‍ശം.(aarif muhammed khan says calls him hindu) അതേസമയം സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പറഞ്ഞു . ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് […]

കൊച്ചിയില്‍ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം നഗ്നമാക്കി ലൈംഗിക അതിക്രമം നടത്തി; പിന്നാലെ സ്റ്റേഷനിലെത്തി കാണാനില്ലെന്ന് പരാതി നല്‍കി

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കാലടി കാഞ്ഞൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് മഹേഷ് കുമാര്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാള്‍ക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ തൊട്ടടുത്തുള്ള ജാതിത്തോട്ടത്തില്‍ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം ലൈംഗിക അതിക്രമവും നടത്തി. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ […]

കൊല്ലത്ത് പൊലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടല്‍, പ്രതികള്‍ വടിവാള്‍ വീശി രക്ഷപ്പെട്ടു; പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു

കൊല്ലം: കാക്കനാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ച്‌ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ പൊലീസുമായി ഏറ്റുമുട്ടി. പിടികൂടാന്‍ എത്തിയ പൊലീസിന് നേരെ പ്രതികള്‍ വടിവാള്‍ വീശി. പ്രാണരക്ഷാര്‍ഥം പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അതിനിടെ രണ്ടു പ്രതികളും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ പിടികൂടിയിരുന്നു. […]

സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മം; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്ബലങ്ങള്‍ അശുദ്ധമാക്കിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യോഗി പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിനിടെയാണ് യോഗി ആദിത്യനാഥിന്റെ ഇത്തരമൊരു പരാമര്‍ശം. ‘രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തിരുന്നു. ഏതെങ്കിലും കാലഘട്ടത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയില്‍ അവ […]

അസാധാരണ നടപടിയുമായി ഹൈക്കോടതി; അഡ്വ. സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചു

അസാധാരണ നടപടിയുമായി ഹൈക്കോടതി. അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ച്‌ വിളിച്ചു. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടിസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. അനുകൂല വിധി വാങ്ങി നല്‍കാം എന്ന് കക്ഷികളെ ധരിപ്പിച്ച്‌ ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസ് […]

മനോഹരമായ മുഖവും , കണ്ണുകളും ; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്

ലോകസുന്ദരികളെ കുറിച്ച്‌ നിരവധി വാര്‍ത്തകള്‍ വരാറുണ്ട് . എന്നാല്‍ ലോകസുന്ദരനെ പറ്റിയോ . ബ്രിട്ട്ജര്‍ട്ടണ്‍ എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടന്‍ റെഗെ ഷോണ്‍ പേയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ഗവേഷണം. ഗ്രീക്ക് ഗോള്‍ഡണ്‍ റേഷ്യോ അനുസരിച്ചുള്ള പരിശോധനയില്‍ പേയ്ജിന്റെ മുഖലക്ഷണങ്ങള്‍ 93.65 ശതമാനം കൃത്യമെന്നാണ് കണ്ടെത്തല്‍. കമ്ബ്യൂട്ടര്‍ മാപ്പിങ് സംവിധാനമുപയോഗിച്ച്‌ ഹാര്‍ളി സ്ട്രീറ്റ് ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജനായ ഡോ. ജൂലിയന്‍ ഡി സില്‍വ നടത്തിയ സര്‍വെയിലാണ് 34കാരനായ പേയ്ജിനെ ലോകസുന്ദരനായി തെരഞ്ഞെടുത്തത്. ബ്രിട്ട്ജര്‍ട്ടണില്‍ സൈമണ്‍ ബാസെറ്റ് […]

യാത്രാ നിരക്കിന്റെ പേരില്‍ തര്‍ക്കം; കെഎസ്‌ആര്‍ടിസി വനിതാ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം

കെഎസ്‌ആര്‍ടിസി വനിതാ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവര്‍ വിപി ഷീല, കണ്ടക്ടര്‍ പി സത്യനാരായണന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് ചാലക്കുടിയിലേക്ക് വന്നതായിരുന്നു ബസ്. രാത്രി 10.30 ന് പോട്ടയില്‍ നിന്നാണ് രഞ്ജിത്ത് ബസില്‍ കയറിയത്. യാത്രാ നിരക്ക് ചോദിച്ചപ്പോള്‍ തര്‍ക്കമാവുകയും തുടര്‍ന്ന് ഇരുവരയും ആക്രമിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ആണ് ഷീല. […]