റസ്‌റ്റോറന്റിലെത്തി ഓര്‍ഡര്‍ ചെയ്തത് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ; കഴിച്ചാലുടന്‍ ശരീരം മരവിക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ മരണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്

റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്ക് ലഭിച്ചത് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ ഓ ര്‍ഡര്‍ ചെയ്ത ഭക്ഷണം മുന്നിലെത്തിയപ്പോള്‍ പ്ലേറ്റില്‍ കണ്ടത് അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ. ചൈനയിലെ ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്കാണ് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ ലഭിച്ചത്. വിഭവത്തിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതുകൊണ്ടാണ് ഇയാള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചിത്രം കണ്ട ഒരു സയന്‍സ് ബ്ലോഗറാണ് ഇത് കഴിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. സയനൈഡിനെക്കാള്‍ 1200 […]

‘ജവാന്‍’ വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാര്‍ സ്വകാര്യ കമ്ബനികളുടെ കമ്മീഷന്‍ വാങ്ങി; ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാര്‍ 18600 രൂപ കമ്മീഷന്‍ വാങ്ങിയതായി കണ്ടെത്തല്‍. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള കണ്ടനകം ബവ്റിജസ് ഔട്‌ലറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 18,600 രൂപ കണ്ടെത്തിയത്. സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യത്തിനു പകരം സ്വകാര്യ ബ്രാന്‍ഡുകള്‍ കൂടുതലായി വില്‍ക്കുന്നതിനു കമ്ബനികളില്‍നിന്നു കമ്മിഷനായി ലഭിച്ച തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്ലെറ്റിന് പിന്‍ഭാഗത്തെ ഗോഡൗണില്‍ സൂക്ഷിച്ച ബാഗില്‍ നിന്നാണ് ചുരുട്ടിവച്ച നിലയില്‍ 500, 100 രൂപാ നോട്ടുകള്‍ […]

ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ മഹേഷ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, മൃതദേഹത്തില്‍ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങള്‍ ലഭിച്ചു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാലടി: കാഞ്ഞൂരില്‍ യുവതിയെ കൊന്ന് ഭര്‍ത്താവ് ജാതിത്തോട്ടത്തില്‍ തള്ളിയ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ (35)യാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍ (38) കൊലപ്പെടുത്തിയത്. മൃതദേഹവുമായി പ്രതി ലൈംഗിക വേഴ്ച നടത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രത്നവല്ലിയുടെ മൃതദേഹത്തില്‍ നിന്ന് പ്രതിയുടെ ശരീര സ്രവങ്ങളടക്കം ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ ലൈംഗിക വേഴ്ചയുടെ തെളിവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് കൊലപാതകത്തിന് മുന്‍പാണോ ശേഷമാണോയെന്ന് അന്വേഷണ […]

ന്യൂനമര്‍ദ്ദം:സംസ്ഥാനത്ത്‌ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്‌ക്ക്‌ സാധ്യത. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം കേരളം, കര്‍ണാടകം, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം രാവിലെ പതിനൊന്നിന്; വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക സമാപനം ഇന്ന്. രാവിലെ പതിനൊന്നിന് ശ്രീനഗര്‍ ഷേര്‍- ഇ- കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ എം.കെ.സ്റ്റാലിന്‍ (ഡി.എം.കെ), ശരദ് പവാര്‍ (എന്‍.സി.പി), തേജസ്വി യാദവ് (ആര്‍.ജെ.ഡി), ഉദ്ധവ് താക്കറെ (ശിവസേന), ഡി.രാജ, ബിനോയ് വിശ്വം (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോണ്‍ഗ്രസ്) ഫാറൂഖ് അബ്ദുള്ള(നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പി.ഡി.പി), ഷിബു […]

വിവരങ്ങള്‍ ചോരുമെന്ന് ഭയം: എഫ്-35 ജെറ്റുകള്‍ പറത്തുന്നതിന് ഇസ്രായേല്‍ പൈലറ്റുമാര്‍ക്ക് യു.എസ് വിലക്ക്

ജറൂസലം: വിവര സാങ്കേതിക ചോര്‍ച്ച ഭയന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഇസ്രായേലി പൈലറ്റുമാരെ യു.എസ് പ്രതിരോധ വകുപ്പും ഇന്റലിജന്‍സ് അധികൃതരും വിലക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവര സുരക്ഷയിലും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും യു.എസ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഫലമായാണ് നടപടിയെന്ന് ഇസ്രായേല്‍ പത്രമായ ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ എയര്‍ഫോഴ്സ് യു.എസ് തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് എഫ്-35 അദിര്‍ വിമാനങ്ങളില്‍ പൈലറ്റുമാരെ നിയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഇന്റലിജന്‍സ് ശേഖരണത്തിനും […]

യുക്രൈനിലേക്ക് ടാങ്കുകള്‍ അയക്കാനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെ ഉത്തരകൊറിയ

റഷ്യയെ നശിപ്പിക്കാന്‍ യുഎസ് “പ്രോക്സി യുദ്ധം കൂടുതല്‍ വിപുലീകരിക്കുക”യാണെന്ന് അവകാശപ്പെട്ട് ഉക്രെയ്നിന് ടാങ്കുകള്‍ നല്‍കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തെ ഉത്തരകൊറിയ അപലപിച്ചു. ഈ ആഴ്ച ആദ്യം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 31 അബ്രാംസ് ടാങ്കുകള്‍ വാഗ്ദാനം ചെയ്തു, ഇത് യുഎസ് സൈന്യത്തിലെ ഏറ്റവും ശക്തവും അത്യാധുനികവുമായ ആയുധങ്ങളിലൊന്നാണ്, മോസ്കോയുടെ ആക്രമണത്തെ ചെറുക്കാന്‍ കൈവിനെ സഹായിക്കാന്‍. ചൈനയ്‌ക്കൊപ്പം, റഷ്യയും ഉത്തരേന്ത്യയുടെ ചുരുക്കം ചില അന്താരാഷ്ട്ര സുഹൃത്തുക്കളില്‍ ഒരാളാണ്, മുമ്ബ് ഭരണകൂടത്തിന്റെ സഹായത്തിന് എത്തിയിട്ടുണ്ട്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് […]

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ചതായി പരാതി; സീനിയര്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍ : വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ എആര്‍ ക്യാമ്ബിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍. പ്രദീപ് ശ്രീകണ്ഠാപുരം സ്വദേശിയാണ്. പ്രദീപ് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചതായാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ വേറേയുമുണ്ട്. വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് രണ്ട് കേസുകള്‍ മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 5 പേരില്‍നിന്ന് മൂന്ന് കോടിയുടെ സ്വര്‍ണമിശ്രിതം പിടിച്ചു

കരിപ്പൂര്‍> ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍ നിന്നുമായി സ്വണം പിടിച്ചു. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എയര്‍ ഇന്‍ഡ്യ എക്സ് പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി ദുബായില്‍ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍ സല്‍മാനുല്‍ ഫാരിസില്‍ (21) നിന്നും 959 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. രാവിലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ […]

യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം തകര്‍ന്നുവീണ വിമാന സുഖോയ്30, മിറാഷ് 2000 വിമാനങ്ങളില്‍ ഉണ്ടായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടപ്പോള്‍ മിറാഷ് വിമാനത്തിലുണ്ടായ പൈലറ്റാണ് അപകടത്തില്‍ മാരകമായി പരിക്കേറ്റ് മരിച്ചത്. വളരെ ഉയര്‍ന്ന വേഗതയില്‍ ഒരു സിമുലേറ്റഡ് കോംബാറ്റ് മിഷന്‍ പറത്തല്‍ നടത്തുന്നതിനിടയില്‍ രണ്ട് വിമാനങ്ങളും തമ്മില്‍ ആകാശത്ത് കൂട്ടിയിടിക്കാനിടയായി എന്നാണ് അനൗദ്യോഗിക വിവരം.എന്നാല്‍ കൂട്ടിയിടി ഉണ്ടായോ ഇല്ലയോ എന്ന് വ്യോമസേന അന്വേഷണ കോടതിയെ അറിയിക്കുമെന്നാണ് വിവരം. ഇതു […]