യാത്രാ നിരക്കിന്റെ പേരില്‍ തര്‍ക്കം; കെഎസ്‌ആര്‍ടിസി വനിതാ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം

കെഎസ്‌ആര്‍ടിസി വനിതാ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവര്‍ വിപി ഷീല, കണ്ടക്ടര്‍ പി സത്യനാരായണന്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് ചാലക്കുടിയിലേക്ക് വന്നതായിരുന്നു ബസ്. രാത്രി 10.30 ന് പോട്ടയില്‍ നിന്നാണ് രഞ്ജിത്ത് ബസില്‍ കയറിയത്. യാത്രാ നിരക്ക് ചോദിച്ചപ്പോള്‍ തര്‍ക്കമാവുകയും തുടര്‍ന്ന് ഇരുവരയും ആക്രമിക്കുകയായിരുന്നു.

കെഎസ്‌ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ആണ് ഷീല. ഇരുവരും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

prp

Leave a Reply

*