നടന്നത് വാഷിങ്ടണ്‍ സുന്ദറും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാര്‍ദിക്ക് പാണ്ഡ്യ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പ്രശംസിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്ക് പാണ്ഡ്യ.

നടന്നത് വാഷിങ്ടണ്‍ സുന്ദറും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും താരത്തിന്‍്റെ പ്രകടനം മുന്‍പോട്ട് പോകുമ്ബോള്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും പാണ്ഡ്യ പറഞ്ഞു.

ഇന്ത്യ 21 റണ്‍സിന് പരാജയപെട്ട മത്സരത്തില്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും 28 പന്തില്‍ 5 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 50 റണ്‍സും സുന്ദര്‍ നേടിയിരുന്നു.

” അവന്‍ ബൗളിങും ഫീല്‍ഡിങും ബാറ്റിങും ചെയ്ത രീതി ഇന്ന് ന്യൂസിലന്‍ഡിനെതിരെ മത്സരിച്ചത് വാഷിങ്ടണ്‍ സുന്ദറാണോ എന്ന് തോന്നിച്ചു. ബാറ്റ് ചെയ്യുവാനും ബൗള്‍ ചെയ്യുവാനും കഴിയുന്ന ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. അവന്‍്റെ പ്രകടനം വളരെയധികം ആത്മവിശ്വാസം നല്‍കുന്നു. മുന്‍പോട്ട് പോകുവാന്‍ അത് ഞങ്ങളെ സഹായിക്കും. ” ഹാര്‍ദിക്ക് പാണ്ഡ്യ മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 177 റണ്‍സിന്‍്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടുവാനെ സാധിച്ചുള്ളൂ. 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറിനെ കൂടാതെ 34 പന്തില്‍ 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

prp

Leave a Reply

*