കാമുകനൊപ്പം വിമല രാമന്റെ 42-ാം പിറന്നാള്‍

മലയാളത്തിന് പരിചിതമായ തെന്നിന്ത്യന്‍ താരമാണ് വിമല രാമന്‍. കഴിഞ്ഞദിവസം വിമലയുടെ 42-ാം പിറന്നാളായിരുന്നു.

ഇപ്രാവശ്യം സിഡ്നിയില്‍ കുടുംബത്തിനൊപ്പമാണ് വിമല പിറന്നാള്‍ ആഘോഷിച്ചത്. കാമുകനും നടനുമായ വിനയ് റായ്‌ക്കൊപ്പമുള്ള പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു . എന്റെ കുടുംബത്തിനൊപ്പം എന്നാണ് ചിത്രങ്ങള്‍ക്ക് വിമല നല്‍കിയ അടിക്കുറിപ്പ് . ഇതോടെ വിമലരാമന്‍ – വിനയ് റായ് പ്രണയം സത്യമാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.

2011 ല്‍ പുറത്തിറങ്ങിയ ഇംഗ്ളീഷ് ത്രിമാന ചിത്രം ഡാം 999 ല്‍ ഇരുവരും നായകനും നായികയുമായി അഭിനയിച്ചിരുന്നു. ഇതിനുശേഷമാണ് വിമലയും വിനയ് യും പ്രണയത്തിലാകുന്നത്. സുരേഷ് ഗോപിയുടെ നായികയായി ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ വിമല രാമന്‍ മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും മോഹന്‍ലാലിന്റെ നായികയായി കോളേജ് കുമാരനിലും ദിലീപിന്റെ നായികയായി റോമിയോയിലും അഭിനയിച്ചു. മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. തമിഴില്‍ 2022 ല്‍ പുറത്തിറങ്ങിയ ഗ്രാന്‍മയിലും.തമിഴകത്ത് ഏറെ പരിചിതനായ വിനയ് റായ് തുപ്പറിവാലന്‍, ഡോക്ടര്‍ എന്നീ ചിത്രങ്ങളില്‍ പ്രതിനായകനായി തിളങ്ങിയിരുന്നു. സൂര്യ നായകനായ എതര്‍ക്കും തുനിന്തവനാണ് അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലൂടെ വിനയ് റായ് പ്രതിനായക വേഷത്തില്‍ മലയാളത്തിലേക്ക് എത്തുന്നുണ്ട്.

prp

Leave a Reply

*