രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലൂടെയാണ് പാകിസ്താന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ദൈനംദിന ജീവിതം താറുമാറാകുന്ന അവസ്ഥയില്‍ ജനങ്ങള്‍ ആഹാര സാധനങ്ങള്‍ക്ക് പോലും പരസ്പരം അടികൂടുകയാണ്. ദാരുണായ ഈ അവസ്ഥയിലേക്ക് പാകിസ്താനെ നയിച്ചതെന്താണെന്നും കടുത്ത പ്രതിസന്ധിയില്‍ നിന്നും രാജ്യത്തിന് കരകയറാനുള്ള മാര്‍ഗമെന്താണെന്നുമുള്ള ചര്‍ച്ചകളാണ് ഒരുവശത്ത്. ഇതിനിടെ പാകിസ്താന്റെ ധനമന്ത്രി പറഞ്ഞ വാചകങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പാകിസ്താന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും, കാരണക്കാരന്‍ സാക്ഷാല്‍ അള്ളാഹുവാണെന്ന് ധനമന്ത്രി ഇഷാഖ് ദാര്‍ പറയുന്നു. അള്ളാഹുവിന് പാകിസ്താന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഈ രാജ്യത്തെ സംരക്ഷിക്കാനുമറിയാം. ഈ നാടിന് വികസനം നല്‍കാനും പാകിസ്താനെ അഭിവൃദ്ധിയിലേക്ക് നയിക്കാനും അള്ളാഹുവിനറിയാമെന്ന് ഇഷാഖ് ദാര്‍ വ്യക്തമാക്കി. ഷെഹബാസ് ഷെരീഫിന് മുമ്ബുണ്ടായിരുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകളാണ് പാകിസ്താന്റെ നിലവിലെ സ്ഥിതിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2013-2017 കാലഘട്ടത്തില്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നപ്പോള്‍ പാകിസ്താനിലെ സമ്ബദ് വ്യവസ്ഥ ശക്തമായിരുന്നു. എന്നാല്‍ പിന്നീടുള്ള സര്‍ക്കാര്‍ വന്നതോടെ പാകിസ്താനിലെ കാര്യങ്ങള്‍ ട്രെയിന്‍ പാളം തെറ്റിയതിന് തുല്യമായി. നിലവില്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സര്‍ക്കാര്‍ രാവും പകലും അക്ഷീണമായി പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ പേരില്‍ രൂപപ്പെട്ട രാജ്യമാണ് പാകിസ്താന്‍. ഈ രാജ്യം അഭിവൃദ്ധിപ്പെടുക തന്നെ ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*