ഇസ്രായേല്‍ കൂട്ടക്കുരുതിയെ അപലപിച്ച്‌ അറബ് രാഷ്ട്രങ്ങള്‍; അക്രമം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് സൗദി അറേബ്യ

റിയാദ്: ജെനിന്‍ അഭയാര്‍ഥി ക്യാമ്ബില്‍ ഒമ്ബത് ഫലസ്തീന്‍കാരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ സൗദി അറേബ്യയും കുവൈത്തും ഒമാനും രംഗത്തെത്തി. ഇസ്രായേലി അധിനിവേശവും ആക്രമണവും അവസാനിപ്പിക്കാനും സിവിലിയന്‍മാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇസ്രായേലി അധിനിവേശ സേന നടത്തുന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം ഇരകളുടെ കുടുംബങ്ങള്‍ക്കും […]

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും […]

ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് നടക്കും. രാജ്ഭവനില്‍ വൈകീട്ടാണ് വിരുന്ന്. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നേരത്തെ, ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. സര്‍വകലാശാല നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് വിരുന്ന് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. സര്‍ക്കാരുമായി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിനാല്‍, ഗവര്‍ണറുമായി വിരുന്ന് പങ്കിടേണ്ടതില്ല എന്നായിരുന്നു അന്ന് ഇടത് […]

എ. കെ. ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുലിനും കമ്ബനിക്കും ഇല്ലാതെപോയെന്ന് സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ചും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുല്‍ ഗാന്ധിക്കും കമ്ബനിക്കും ഇല്ലാതെ പോകുന്നുവെന്നതാണ് കോണ്‍ഗ്രസ്സിന്‍റെ വര്‍ത്തമാന ദുരവസ്ഥയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം: “എ. കെ. ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്ബനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന […]

നാളെ മദ്യശാലകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ലഹരിക്കടത്ത് കേസില്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

സിപിഐഎം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്.സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു. ഏരിയാ കമ്മറ്റി അംഗം എന്ന നിലയില്‍ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കള്‍ ആണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. അതിലുള്‍പ്പെട്ട ചിലര്‍ക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു.അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍പും സമാന […]

യുക്രൈനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കാന്‍ യുഎസും ജര്‍മ്മനിയും തയ്യാറെന്ന് റിപ്പോര്‍ട്ട്

യുഎസും ജര്‍മ്മനിയും യുക്രൈനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഡസന്‍ കണക്കിന് എം1 അബ്രാംസ് ടാങ്കുകള്‍ അയക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും കുറഞ്ഞത് 14 ലെപ്പാര്‍ഡ് 2 ടാങ്കുകളെങ്കിലും അയയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുക്രൈനിലേക്കുള്ള അബ്രാം ടാങ്കുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യു എസ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌, […]

‘ഇമാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാക് ഭരണകൂടം പദ്ധതിയിട്ടു’; ആരോപണത്തിന് പിന്നാലെ പിടിഐ മുതിര്‍ന്ന നേതാവ് അറസ്റ്റില്‍

ഇസ്ലാമാബാദ്: തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്ത് പാക് ഭരണകൂടം. പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരിയാണ് അറസ്റ്റിലായത്. മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഗൂഢാലോചന നടത്തിയ പാക് ഭരണകൂടത്തെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ചൗധരിയെ അറസ്റ്റ് ചെയ്ത്. പിടിഐ നേതാവ് ഫറൂഖ് ഹബീബ് ആണ് ചൗധരി അറസ്റ്റിലായ വിവരം ട്വിറ്റിലൂടെ അറിയിച്ചത്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണയുമായി പിടിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് […]

മിന്നല്‍ ഹര്‍ത്താല്‍: ജപ്തി നേരിട്ടവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പരാതി; സര്‍ക്കാര്‍ ഫെബ്രുവരി രണ്ടിനകം വിശദീകരണം നല്‍കണമെന്ന് കോടതി

കൊച്ചി : മിന്നല്‍ ഹര്‍ത്താലിനോടനുബന്ധിച്ച്‌ അരങ്ങേറിയ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനായി ജപ്തി നേരിട്ട ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പരാതി. സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫെബ്രുവരി രണ്ടിനകം വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം. മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഇവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്വത്ത് ജപ്തിചെയ്യപ്പെട്ട ചിലര്‍ പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് […]

പൊലീസിന്റെ വാട്‌സ്‌ആപ്പില്‍ നിന്ന് ചിത്രം ചോര്‍ന്നു; പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്ത്; നടപടി

നെടുങ്കണ്ടം: പോക്‌സോ കേസിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തായി. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അച്ഛന്റെ ഫോട്ടോയാണ് ചോര്‍ന്നത്. പൊലീസുകാരുടെ വാട്‌സ്‌ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്. ഇത് സംബന്ധിച്ച്‌ സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പൊലീനെ വെട്ടിച്ച്‌ കടന്നുകളഞ്ഞിരുന്നു. ഇതിന് മുന്‍പെയാണ് പൊലീസുകാരുടെ വാട്‌സ്‌ആപ്പില്‍ നിന്ന് പ്രതിയുടെ ചിത്രം ചോര്‍ന്നത്. അതേസമയം പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു, പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ […]